Begin typing your search above and press return to search.
ഹംസ ഹാജി കുഞ്ഞിപ്പാറ

നെല്ലിക്കട്ട: പൈക്കയിലെ പൗരപ്രമുഖനും പഴയകാല മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ ഹംസ ഹാജി കുഞ്ഞിപ്പാറ(83) അന്തരിച്ചു. ദീര്‍ഘകാലം പൈക്ക ജമാഅത്ത് കമ്മിറ്റിയിലും മണവാട്ടി മഖാം കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. സ്വതസിദ്ധമായ ഫലിതം കൊണ്ട് ഒരുപാട് പേരെ ആകര്‍ഷിച്ച ഹംസ വലിയൊരു സൗഹൃദത്തിന്റെ ഉടമയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ശരീഫ് പൈക്ക (കെ.എം.സി.സി നേതാവ്), ഹമീദ് കുഞ്ഞിപ്പാറ, ശിഹാബ് (ദുബായ്), ഐഷ. മരുമക്കള്‍: പരേതനായ മുഹമ്മദ് കുഞ്ഞി കരോടി, സുമയ്യ, ഫാത്തിമ, നാസി. സഹോദരങ്ങള്‍: പരേതനായ സീതി കുഞ്ഞിപ്പാറ, ഐഷ അര്‍ലടുക്ക.
Next Story