അഷ്ഫാഖ് എ.എം

കാസര്‍കോട്: ഫോര്‍ട്ട് റോഡ് സ്വദേശിയും ഹിദായത്ത് നഗര്‍ മളങ്കളത്ത് താമസക്കാരനുമായ അച്ചു എന്ന അഷ്ഫാഖ് എ.എം (61) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. തായലങ്ങാടിയിലെ പരേതരായ ജൂബിലി ബഷീറിന്റെയും സാറാബിയുടെയും മകനാണ്. ഭാര്യ: സാജിത തളങ്കര. മക്കള്‍: പരേതനായ അഹ്‌റാര്‍ റഷ്ഫല്‍, അബ്ദുല്‍ സാഹിദ് റുഷിന്‍, ഇബ്രാഹിം അഫ്രീദ്, അഹമ്മദ് റിഷാദ് (മൂവരും ദുബായ്), ഹിഷാം സാലിഹ്. മരുമകള്‍: ഹാശിയത്ത് റുഖയ്യ. സഹോദരങ്ങള്‍: ഷമീമ , സൈബുന്നിസ, പരേതരായ അഡ്വ. എ.എം സാഹിദ്, എ.എം സത്താര്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it