എം. മാധവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: സി.എം.പി നേതാവും കേരള ബാങ്ക് മുന്‍ ജീവനക്കാരനുമായ നെല്ലിക്കാട്ട് പള്ളിവയലിലെ എം. മാധവന്‍ (73) അന്തരിച്ചു. ഭൗതീകശരീരം പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കുമെന്ന് അറിയിച്ച് നേരത്തെ തന്നെ കത്ത് തയ്യാറാക്കി വെച്ചതിനാല്‍ കോളേജിന് കൈമാറും. കാഞ്ഞങ്ങാട് അര്‍ബന്‍ സഹകരണ സംഘം അംഗം കൂടിയാണ്. സി.എം.പിയുടെ തുടക്ക കാലം മുതല്‍ തന്നെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യമാര്‍: ഓമന, നാരായണി. മക്കള്‍: മനോജ്, മഹേഷ്, മനു, മനീഷ്, പരേതയായ മഞ്ജുഷ. മരുമക്കള്‍: രേഷ്മ, സരിത, നിധിന, ശ്രീരഞ്ജിനി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it