ലക്ഷ്മിക്കുട്ടി അമ്മ

കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മല്‍ എസ്.ബി.ഐക്ക് സമീപം ചേരിപ്പാടി ഹൗസിലെ പരേതനായ അഡ്വ. ചേരിപ്പാടി ഗോപാലന്‍ നായരുടെ ഭാര്യ കോടോത്ത് ലക്ഷ്മിക്കുട്ടി അമ്മ(79) അന്തരിച്ചു. പയ്യന്നൂര്‍ കണ്ടോത്ത് എല്‍.പി. സ്‌കൂള്‍ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്. മക്കള്‍: വിശ്വനാഥന്‍ നായര്‍ കോടോത്ത്, അഡ്വ. ഗോപിനാഥന്‍ നായര്‍ കോടോത്ത് (ദുബായ്), ജയകുമാരി കോടോത്ത്, മായ കോടോത്ത്, രാജഗോപാലന്‍ നായര്‍ കോടോത്ത് (ദുബായ്). മരുമക്കള്‍: എ.കെ. പ്രസാദ് നമ്പ്യാര്‍, വി.വി ശിവദാസ് നമ്പ്യാര്‍ (ദുബായ്), രൂപ രാജന്‍ (അധ്യാപിക, ദുര്‍ഗ ഹ യര്‍സെക്കണ്ടറി സ്‌കൂള്‍), ഷംനഗോപിനാഥ് (അധ്യാപിക, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍), സി.സി സന്ധ്യ (ദുബായ്). സഹോദരങ്ങള്‍: രഘുനാഥന്‍ കോടോത്ത്, തമ്പാന്‍ നായര്‍കോടോത്ത്, അഡ്വ. വാരിജാക്ഷന്‍ കോടോത്ത്, കോടോത്ത് പ്രകാശന്‍ നായര്‍, കോടോത്ത് മധുസൂദനന്‍ നായര്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it