നൂറ്റിയൊന്നാം വയസില്‍ അന്തരിച്ചു

ഒടയംചാല്‍: പാക്കം ഉണ്ണാമഠത്ത് പാലക്കിവീട്ടില്‍ ഗോവിന്ദന്‍ നായര്‍ (101) അന്തരിച്ചു. ഉണ്ണാമഠം തറവാട് കാരണവരാണ്. ഒടയംചാല്‍ അയ്യപ്പ ഭജന മന്ദിരം രക്ഷാധികാരിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ഭാര്യ: ഇടത്തില്‍ വീട്ടില്‍ കുഞ്ഞമ്മാര്‍ അമ്മ. മക്കള്‍: ഇ.വി നാരായണി, ഇ. വി. രമണി, ഗംഗാധരന്‍, ബാലകൃഷ്ണന്‍, രവീന്ദ്രന്‍, ശ്യാമള. മരുമക്കള്‍: മുല്ലച്ചേരി നാരായണന്‍ നായര്‍ (കോട്ടൂര്‍), ഇന്ദിര (തട്ടുമ്മല്‍), സീമ (കരിന്തളം), ദീപ (ചട്ടഞ്ചാല്‍), എച്ച്. ഗോപി (ഓട്ടോ ഡ്രൈവര്‍, പടിഞ്ഞാറേക്കര), പരേതനായ പഞ്ചിക്കല്‍ വേണുഗോപാലന്‍ നായര്‍. സഹോദരങ്ങള്‍: ഓമന, യു. തമ്പാന്‍ നായര്‍, യു. ഉണ്ണികൃഷ്ണന്‍ നായര്‍, പരേതനായ ചന്തുക്കുട്ടി നായര്‍.
Next Story