കിണറില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വയോധികനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിണറില്‍ ചാടിയതാണെന്ന് സംശയിക്കുന്നു. കുശാല്‍ നഗര്‍ കളത്തില്‍ വീട്ടില്‍ കെ.വി കരുണന്‍(75)ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. ക്യാന്‍സര്‍ ബാധയെ തുടര്‍ന്നുള്ള മാനസിക പ്രയാസത്തിലാണ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു. ഭാര്യ: രോഹിണി. മക്കള്‍: രേണുക (ഗവ. എല്‍.പി സ്‌കൂള്‍ ഹൊസ്ദുര്‍ഗ് കടപ്പുറം), അരുണ്‍ കുമാര്‍ ക(എ.എം.വി.ഐ കാസര്‍കോട്), കിരണ്‍ കുമാര്‍ (ടാറ്റ കണ്‍സല്‍ട്ടന്‍സി ബംഗളൂരു ), നിരണ്‍ കുമാര്‍(പി.ഡബ്ല്യൂ. ഡി കാസര്‍കോട്). ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it