സി.പി.എം നേതാവ് ടി.വി കരിയന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: സി.പിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും പുല്ലൂര്‍-പെരിയ പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പറുമായ പുല്ലൂര്‍ തട്ടുമ്മലിലെ ടി.വി കരിയന്‍ (68) അന്തരിച്ചു. ഇന്ന് രാവിലെ 10.30 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: നിര്‍മ്മല. മക്കള്‍: മനു (ഡ്രൈവര്‍), വിനോദ് (സംസം ലോട്ടറി കാഞ്ഞങ്ങാട്). മരുമക്കള്‍: രസ്‌ന, വിനീത.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it