സി.എ അബൂബക്കര്‍ ചെങ്കളം

തളങ്കര: ദീര്‍ഘകാലം ഖത്തറില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന തളങ്കര ബാങ്കോട് സീനത്ത് നഗറിലെ സി.എ അബൂബക്കര്‍ ചെങ്കളം(77) അന്തരിച്ചു. പഴയകാലത്ത് ഖത്തറിലെത്തിയ ആദ്യ പ്രവാസികളില്‍ ഒരാളാണ്. ഖത്തറില്‍ ജോലി തേടി എത്തിയിരുന്ന അനേകം പേര്‍ക്ക് അത്താണിയായിരുന്നു. അബൂബക്കറിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ബദര്‍ ഹോട്ടല്‍ ഖത്തറില്‍ എത്തുന്ന കാസര്‍കോട്ടുകാര്‍ക്ക് അഭയകേന്ദ്രമായിരുന്നു. ദോഹയില്‍ ടെക്‌സ്റ്റൈല്‍ വ്യാപാരവും നടത്തിയിരുന്നു. ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് അടക്കമുള്ള സംഘടനകളില്‍ സജീവമായിരുന്നു. ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ്. തളങ്കര ജദീദ് റോഡ് അന്നിഹ്മത്ത് ജദീദ് മസ്ജിദ് ആന്റ് ബിര്‍റുല്‍ ഇസ്ലാം മദ്രസ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങളായി അസുഖം മൂലം ചികിത്സയിലായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. പരേതരായ ചെങ്കളം അഹ്മദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: സക്കീന. മക്കള്‍: ദുബായിലെ ബെസ്റ്റ്‌ഗോള്‍ഡ് എം.ഡി സമീര്‍ ചെങ്കളം (ബാങ്കോട് ഗള്‍ഫ് ജമാഅത്ത് പ്രസിഡണ്ട്, തളങ്കര പാലിയേറ്റീവ് കെയര്‍ ട്രഷറര്‍), ഷെഫീഖ് ചെങ്കളം (കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി), ഷര്‍ഫീന, ഷഹ്‌സാദ് (അമദ് ഹോസ്പിറ്റല്‍ ഖത്തര്‍), ഡോ. ഷര്‍മീന. മരുമക്കള്‍: സിയാദ് സീനിയര്‍, ഫഹീം പാലക്കി, മുഹ്‌സിന, ഇസാന ഷറഫ, മെഹ്ജബിന്‍. സഹോദരങ്ങള്‍: പരേതരായ ബീഫാത്തിമ, ചെങ്കളം മുഹമ്മദ്, ആയിഷാബി, ചെങ്കളം അബ്ദുല്‍ റഹ്മാന്‍. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.