ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറി എസ്.കുമാര്‍ അന്തരിച്ചു

കാസര്‍കോട്: ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കുഡ്‌ലു കുത്യാളശ്രീയില്‍ എസ്.കുമാര്‍(60)അന്തരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി, ബി.ജെ.പി. കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 2010-15 കാലഘട്ടത്തില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ വകവെക്കാത്തെ നാലരപതിറ്റാണ്ട് കാലം പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മികച്ച സംഘാടകനായിരുന്നു. നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ചന്ദ്രപ്രഭ. മക്കള്‍: ശ്യാംപ്രസാദ്, ഭവ്യ. സഹോദരങ്ങള്‍: ശേഖരന്‍, ബേബി, യശോദ, പത്മാവതി, പരേതനായ രാഘവന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it