അബ്ദുല്‍ അസീസ് മുസ്ലിയാര്‍ അംഗഡിമുഗര്‍ അന്തരിച്ചു

മൊഗ്രാല്‍: ദീര്‍ഘകാലം അംഗഡിമുഗറില്‍ മുദരിസായി സേവനം ചെയ്തിരുന്ന പ്രമുഖ പണ്ഡിതനും മൊഗ്രാല്‍ മൈമൂന്‍ നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ അസീസ് മുസ്ലിയാര്‍(90) അന്തരിച്ചു. അംഗഡിമുഗര്‍ ഖാസി അസീസ് ഉസ്താദ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പുത്തിഗെ, പൈവളിഗെ, എന്‍മകജെ പഞ്ചായത്തുകളിലെ വിവിധ മഹല്ലുകാര്‍ ആദരവോടെ ഖാസിയാര്‍ച്ച എന്നാണ് വിളിച്ചിരുന്നത്. അംഗഡിമുഗര്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളം ദീനീ പ്രവര്‍ത്തനം നടത്തിയിരുന്നു. നിരവധി ശിക്ഷഗണങ്ങളുണ്ട്. പരേതനായ മൊഗ്രാല്‍ കോട്ട അബ്ദുല്‍ഖാദര്‍ മുസ്ലിയാരുടെ സഹോദരി ഭര്‍ത്താവാണ്. ഭാര്യ: സൈനബ. മക്കള്‍: യൂനുസ്, അന്‍സാര്‍, താജുദ്ദീന്‍, നൗഫല്‍, നൗഷാദ്, സാഹിദ, നസീമ. മരുമക്കള്‍: മുഹമ്മദ് മുസ്ലിയാര്‍ മദനി, ഇബ്രാഹിം ഉദുമ, സാജിദ തായലങ്ങാടി, അനീസ മൊഗ്രാല്‍, ഷംഷാദ് പൈവളിഗെ, ഷംസീന ബായാര്‍, നസീബ. സഹോദരങ്ങള്‍: എ.പി ആദം മാസ്റ്റര്‍, ആസിയമ്മ, ആയിഷ കമ്പാര്‍. മരണവിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഖബറടക്കം മൊഗ്രാല്‍ ചളിയങ്കോട് ജുമാ മസ്ജിദ് അങ്കണത്തില്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it