Begin typing your search above and press return to search.
ചെട്ടുംകുഴി സ്വദേശിനി ഉംറ നിര്‍വ്വഹിക്കവെ മക്കയില്‍ മരിച്ചു
കാസര്‍കോട്: ചെട്ടുംകുഴി സ്വദേശിനി ഉംറ നിര്‍വ്വഹിക്കവെ മക്കയില്‍ അന്തരിച്ചു. ചെട്ടുംകുഴിയിലെ പരേതനായ കുഞ്ചാര്‍ മുഹമ്മദിന്റെ ഭാര്യ സി.എം. ആയിശ(57)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് സംഭവം. 2 സഹോദരിമാരടക്കം 5 പേര്‍ക്കൊപ്പം ഈ മാസം 23നാണ് ആയിഷ ചെമ്പിരിക്ക ടൂര്‍സ് ആന്റ് ട്രാവല്‍സ് ഗ്രൂപ്പ് വഴി ഉംറക്ക് പുറപ്പെട്ടത്. ഉംറ നിര്‍വ്വഹിക്കവെ അസ്വസ്ഥത അനുഭവപ്പെട്ട് കിടക്കുകയും അതിനിടെ മരണപ്പെടുകയുമായിരുന്നു. മക്കള്‍: അബ്ദുല്ല, സലാം (സൗദി), മൊയ്തീന്‍ (ദുബായ്), ഫാത്തിമ, ഇഷാന. മരുമക്കള്‍: മുനീര്‍ മൊഗ്രാല്‍പുത്തൂര്‍, മുഹമ്മദ് ഷാഫി ബി.സി. റോഡ്, ഫര്‍സാന, തസ്‌രിയ, ഫാഹിദ. സഹോദരങ്ങള്‍: അബ്ബാസ്, മൂസ, ഫാത്തിമ, ഖദീജ, നഫീസ, അസ്മ, അവ്വാബി, പരേതനായ അബൂബക്കര്‍.
Next Story