സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പൊവ്വല്‍: ആറ് മാസം മുമ്പ് സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കര്‍ണാടക സ്വദേശിനിയും പൊവ്വലിലെ വാടക വീട്ടില്‍ താമസിക്കുന്ന ഹംസയുടെ ഭാര്യ സാറ(50) ആണ് മരിച്ചത്. ജനുവരി 17ന് പേരമകന്‍ സയാനോടൊപ്പം നടന്നുപോകവെ മാസ്തിക്കുണ്ടില്‍ വെച്ച് സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു. അപകടത്തില്‍ പേരമകന്റെ കാലിന് പരിക്കേറ്റിരുന്നു. മക്കള്‍: ശംലത്ത്, ഫസീല. മരുമക്കള്‍: റംഷീദ് (മൂലടുക്കം), ശഫീര്‍ (കാസര്‍കോട്).
Next Story