ചട്ടഞ്ചാല്‍: 30 വര്‍ഷമായി ചട്ടഞ്ചാലില്‍ റോയല്‍ ബേക്കറി കട നടത്തുന്ന കോഴിക്കോട് മമ്പറം പറമ്പായി ശിവപ്രകാശം യു.പി സ്കൂളിന് സമീപത്തെ ഉസ്മാന്(68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ വെച്ചായിരുന്നു മരണം. വലിയൊരു സൗഹൃദവലയത്തിന്റെ ഉടമ കൂടിയായിരുന്നു ഉസ്മാന്. ഭാര്യ: കെ.സി നബീസു. മക്കള്‍: ഷംസാദ്, ഷഹനാസ്, നസീര്‍. മരുമക്കള്‍: അസ്മിത, മഹമൂദ്, ഷഹല. സഹോദരങ്ങള്‍: അലി(റിട്ട.ജോ.സെക്രട്ടറി ഹൗസിംഗ് ബോര്‍ഡ്), അബൂട്ടി, നബീസു, ഇബ്രാഹിം, അബ്ദുള്‍ഖാദര്‍, മുസ്തഫ. മക്കളാണ് ഇപ്പോള്‍ റോയല്‍ ബേക്കറി നടത്തുന്നത്. ഉസ്മാന്റെ നിര്യാണത്തില്‍ ചട്ടഞ്ചാലിലെ വ്യാപാരിനേതാക്കള്‍ അനുശോചിച്ചു.