കാസര്‍കോട്: ദീര്‍ഘകാലം കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ വ്യാപാരിയും കരാറുകാരനുമായിരുന്ന എരുതുംകടവിലെ ടി.എ മുഹമ്മദ് ഹാജി ചെമനാട് (96) അന്തരിച്ചു. ദീര്‍ഘകാലം എരുതുംകടവ് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ടായിരുന്നു. കാസര്‍കോട് മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍, എരുതുംകടവ് വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബിലാല്‍ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: എം.എ സലാഹുദ്ദീന് (റിട്ട. ചീഫ് എഞ്ചിനീയര്‍, കെ.ഡബ്ല്യു.എ), കെ.എം അബ്ദുല്‍ മജീദ് (സൗദി), ആയിഷ, മൈമൂന, ഉമ്മാലിമ്മ, കെ.എം നാസര്‍, മറിയുമ്മ. മരുമക്കള്‍: കെ.സി മറിയം, മുംതാസ്, ഖമറുന്നിസ, പി.എം മുഹമ്മദ് അബ്ദുല്റഹ്മാന് (മുംബൈ), സി.പി ഉബൈദ്, പരേതരായ കെ.എ റഹ്മാന്, ഡോ. അബ്ദുല്‍റസാഖ്.