അജാനൂര്‍ കടപ്പുറത്തിന്റെ മുത്തശ്ശി യാത്രയായി

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തിന്റെ മുത്തശ്ശി സുന്ദരിയമ്മ യാത്രയായി. ആരും വിശ്വസിക്കാത്ത വിധം നൂറ്റി പതിനാലാം വയസു വരെ ജീവിച്ച അനുഭവങ്ങളുമായാണ് അതിയാലിന്റെ മുത്തശ്ശി അന്തരിച്ചത്. ചിട്ടയായ ദിനചര്യ കൊണ്ട് ആരോഗദൃഢഗാത്രയായിരുന്ന സുന്ദരിയമ്മയ്ക്ക് പത്തു ദിവസം മുമ്പാണ് ആരോഗ്യ പ്രശ്‌നമുണ്ടായത്. വീടുവീടാന്തരം മത്സ്യ വില്‍പന നടത്തി ഉപജീവനം നടത്തിയിരുന്ന ഇവരുടെ വേര്‍പാടോടെ തീരദേശത്തിന് നഷ്ടമായത് നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള മുത്തശ്ശിയെ. നൂറു വയസു പിന്നിടും വരെ മത്സ്യവില്‍പനയിലേര്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. പരേതനായ പൈതലാണ് ഭര്‍ത്താവ്. മക്കള്‍: കമല, മാധവി, പ്രേമ. […]

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തിന്റെ മുത്തശ്ശി സുന്ദരിയമ്മ യാത്രയായി. ആരും വിശ്വസിക്കാത്ത വിധം നൂറ്റി പതിനാലാം വയസു വരെ ജീവിച്ച അനുഭവങ്ങളുമായാണ് അതിയാലിന്റെ മുത്തശ്ശി അന്തരിച്ചത്. ചിട്ടയായ ദിനചര്യ കൊണ്ട് ആരോഗദൃഢഗാത്രയായിരുന്ന സുന്ദരിയമ്മയ്ക്ക് പത്തു ദിവസം മുമ്പാണ് ആരോഗ്യ പ്രശ്‌നമുണ്ടായത്. വീടുവീടാന്തരം മത്സ്യ വില്‍പന നടത്തി ഉപജീവനം നടത്തിയിരുന്ന ഇവരുടെ വേര്‍പാടോടെ തീരദേശത്തിന് നഷ്ടമായത് നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള മുത്തശ്ശിയെ. നൂറു വയസു പിന്നിടും വരെ മത്സ്യവില്‍പനയിലേര്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. പരേതനായ പൈതലാണ് ഭര്‍ത്താവ്. മക്കള്‍: കമല, മാധവി, പ്രേമ. മരുമക്കള്‍: പരേതരായ ശേഖരന്‍, കുഞ്ഞികൃഷ്ണന്‍, അച്ചു.

Related Articles
Next Story
Share it