മുഹിമ്മാത്ത് മുദരിസ് ഷാഫി സഅദി അന്തരിച്ചു

പുത്തിഗെ: മുഹിമ്മാത്ത് മുദരിസ്സും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും സോണ്‍ വൈസ് പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മേഖല മുശാവറ അംഗവുമായ ഷാഫി സഅദി (60) അന്തരിച്ചു. അസ്വസ്തതയെ തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ജാമിഅ സഅദിയ്യ അറബിയ്യയില്‍ നിന്ന് 1988ല്‍ സഅദി ബിരുദം കരസ്ഥമാക്കിയതിന് ശേഷം വിവിധ മഹല്ലുകളില്‍ മുദരിസ്, ഖത്തീബ്, സദര്‍ മുഅല്ലിം എന്നീ നിലകളില്‍ സേവനം ചെയ്തുവരികയായിരുന്നു. സഅദിയ്യ മുംബൈ കമ്മിറ്റി […]

പുത്തിഗെ: മുഹിമ്മാത്ത് മുദരിസ്സും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും സോണ്‍ വൈസ് പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മേഖല മുശാവറ അംഗവുമായ ഷാഫി സഅദി (60) അന്തരിച്ചു. അസ്വസ്തതയെ തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ജാമിഅ സഅദിയ്യ അറബിയ്യയില്‍ നിന്ന് 1988ല്‍ സഅദി ബിരുദം കരസ്ഥമാക്കിയതിന് ശേഷം വിവിധ മഹല്ലുകളില്‍ മുദരിസ്, ഖത്തീബ്, സദര്‍ മുഅല്ലിം എന്നീ നിലകളില്‍ സേവനം ചെയ്തുവരികയായിരുന്നു. സഅദിയ്യ മുംബൈ കമ്മിറ്റി ഓര്‍ഗനൈസറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
പരേതനായ മൊയ്തീന്‍ കുട്ടിയുടേയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: ബീഫാത്തിമ ആരിക്കാടി. മക്കള്‍: മുഹമ്മദ് അമീന്‍, ഷഫീഖ്, ഖദീജ, ആയിഷത്ത് സബൂറ, നിഷ. മരുമക്കള്‍: ഫരീദ് ബാഖവി ആദൂര്‍, മജീദ് ദേളി, റഷീദ് ചെടേക്കാല്‍, മന്‍സീറ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഷരീഫ്, ഹമീദ്.

Related Articles
Next Story
Share it