പി.വി. കുമാരന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കലാ-സാംസ്‌കാരിക- പൊതുരംഗത്തെ നിറ സാന്നിധ്യമായിരുന്ന നഗരസഭ മുന്‍ കൗണ്‍സിലര്‍ അതിയാമ്പൂരിലെ പൈനി വളപ്പില്‍ പി.വി. കുമാരന്‍ (85) അന്തരിച്ചു. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം മുതലുള്ള സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി പരേതനായ കെ. മാധവനുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെ ആദ്യകാല സാംസ്‌കാരിക സംഘടനയായ ഉപാസന ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളാണ്. കാഞ്ഞങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് റിട്ട. ഉദ്യോഗസ്ഥനാണ്. 1999 കാലഘട്ടത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലറായി […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കലാ-സാംസ്‌കാരിക- പൊതുരംഗത്തെ നിറ സാന്നിധ്യമായിരുന്ന നഗരസഭ മുന്‍ കൗണ്‍സിലര്‍ അതിയാമ്പൂരിലെ പൈനി വളപ്പില്‍ പി.വി. കുമാരന്‍ (85) അന്തരിച്ചു. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം മുതലുള്ള സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി പരേതനായ കെ. മാധവനുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെ ആദ്യകാല സാംസ്‌കാരിക സംഘടനയായ ഉപാസന ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളാണ്. കാഞ്ഞങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് റിട്ട. ഉദ്യോഗസ്ഥനാണ്. 1999 കാലഘട്ടത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലറായി പ്രവര്‍ത്തിച്ചു.
പരേതരായ കണ്ണന്‍ വൈദ്യരുടെയും കാരിച്ചിയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ കെ.വി. കുഞ്ഞിരാമന്‍ വൈദ്യര്‍, കെ.വി. അമ്പു വൈദ്യര്‍.

Related Articles
Next Story
Share it