കോണ്‍ഗ്രസ് നേതാവ് പി.പി. ഭരതന്‍

തൃക്കരിപ്പൂര്‍: കോണ്‍ഗ്രസ് നേതാവ് വലിയപറമ്പ് ഇടയിലെക്കാട്ടിലെ പി.പി. ഭരതന്‍ (71) അന്തരിച്ചു. അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ഹൊസ്ദുര്‍ഗ് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍, ഇടയിലെക്കാട് മത്സ്യ തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. വലിയപറമ്പ് മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്, മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡണ്ട്, ഇടയിലെക്കാട് ഭുവനേശ്വരി ക്ഷേത്രം മുന്‍ സെക്രട്ടറി, ഇടയിലെക്കാട് വികസന […]

തൃക്കരിപ്പൂര്‍: കോണ്‍ഗ്രസ് നേതാവ് വലിയപറമ്പ് ഇടയിലെക്കാട്ടിലെ പി.പി. ഭരതന്‍ (71) അന്തരിച്ചു. അഖിലേന്ത്യ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, ഹൊസ്ദുര്‍ഗ് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍, ഇടയിലെക്കാട് മത്സ്യ തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. വലിയപറമ്പ് മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്, മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡണ്ട്, ഇടയിലെക്കാട് ഭുവനേശ്വരി ക്ഷേത്രം മുന്‍ സെക്രട്ടറി, ഇടയിലെക്കാട് വികസന സമിതി സെക്രട്ടറി, നവോദയ വായനശാല സെക്രട്ടറി എന്നിങ്ങനെയും പ്രവര്‍ത്തിച്ചു.
ഇടയിലെക്കാട്ടിലെ റോഡ് വികസനത്തിലും ബണ്ട് നിര്‍മാണത്തിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: കെ.വി. ശാന്ത. മക്കള്‍: കെ.വി. വിദ്യ, ബിന്ദു (ക്ലര്‍ക്ക് കണ്‍സ്യൂമര്‍ഫെഡ് കണ്ണൂര്‍), കെ.വി. ബിജു (അധ്യാപകന്‍ പടന്നക്കടപ്പുറം ഗവ. ഫിഷറീസ് എച്ച്.എസ്.എസ്, ടെന്നിക്കോയ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍). മരുമക്കള്‍: പി. ദാമോദരന്‍ (അധ്യാപകന്‍ അംബിക സ്‌കൂള്‍ പാലക്കുന്ന്), എം. മധുസൂദനന്‍, പി.എസ്. പ്രദീപ (അധ്യാപിക പടന്നക്കടപ്പുറം ഗവ. ഫിഷറീസ് എച്ച്.എസ്.എസ്). സഹോദരങ്ങള്‍: സരോജിനി, ദാമോദരന്‍, തങ്കമണി, ശോഭ, രാമചന്ദ്രന്‍, പരേതനായ വിജയന്‍.

Related Articles
Next Story
Share it