പാലക്കുന്ന്: കാസര്‍കോട് ആര്.ടി.ഒ. ഓഫീസിലെ ക്ലര്‍ക്ക് മുദിയക്കാല്‍ കോട്ടപ്പാറയില്‍ മുഹമ്മദ് ഷാഫി (51) അന്തരിച്ചു. പരേതരായ മുഹമ്മദ്കുഞ്ഞിയുടെയും ആയിഷ ബീവിയുടെയും മകനാണ്. കേരള എന്‍.ജി.ഒ അസോസിയേഷന് പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് കാരുണ്യ സംഘടനയായ കൈതാങ്ങിന്റെ മുഖ്യസംഘാടകനായിരുന്നു. ഏറെക്കാലം പാലക്കുന്ന് അംബിക ആര്‍ട്സ് കോളജില്‍ അധ്യാപകനായിരുന്നു. ഭാര്യ: റംസീന പാണലം. മക്കള്‍: മുഹമ്മദ് ജീലാനി, ത്വബീബ, റിയ ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്, അബ്ദുല്ല, ഹമീദ്, ഫാത്തിമ, സുഹ്റ, ഖദീജ, ഹസീന, മിസ്രിയ.