കാസര്‍കോട്: പാചക തൊഴിലാളിയും തെരുവത്ത് സ്വദേശിയും ചൂരിയിലെ താമസക്കാരനുമായ മുഹമ്മദ് സാദിഖ് സാഹിബ് (67) അന്തരിച്ചു. റമദാനില്‍ തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദില്‍ 15 വര്‍ഷത്തോളം നെയ് കഞ്ഞി പാചകം ചെയ്തിരുന്നു. ഭാര്യ: ബദറുന്നിസ. മകന്: മുഹമ്മദ് ഇതിഷാം. സഹോദരങ്ങള്‍: സബ്ജാന്‍, സക്കീര്‍ ഹുസൈന്, ഹാഫിസ, സഹീദ, സാഹിദ, നൂലു, ഫമിദ, അകാത്താര്ജാന്, പരേതരായ ഫയാസ് അഹമ്മദ്, ഇക്ബാല്‍, മുസ്താക്ക് അഹമ്മദ്.