എ.എം മുഹമ്മദ് ഹാജി

മൊഗ്രാല്‍: പഴയകാല വ്യാപാരി മൊഗ്രാല്‍ വളച്ചാല്‍ എ. എം ഹൗസില്‍ എ.എം മുഹമ്മദ് ഹാജി (90) അന്തരിച്ചു. കര്‍ണാടക സുള്ള്യയില്‍ 30 വര്‍ഷത്തോളം വ്യാപാരിയായിരുന്നു. ജനതാദള്‍ സുള്ള്യ താലൂക്ക് മുന്‍ വൈസ് പ്രസിഡണ്ടും കളഞ്ച ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചിരുന്നു. കുറച്ച് കാലം മൊഗ്രാല്‍ വലിയ ജുമാമസ്ജിദിന് സമീപം വ്യാപാരം നടത്തിയിരുന്നു. മണ്മറഞ്ഞു പോയ മൊഗ്രാല്‍ കവികളുടെ പാട്ടുകള്‍ നന്നായി പാടുമായിരുന്ന എ.എം മുഹമ്മദ് ഹാജി 'ഇശല്‍ ഗ്രാമം വിളിക്കുന്നു' എന്ന ഡോക്യുമെന്ററി യില്‍ വ്യാപാരിയായി വേഷമിട്ടിരുന്നു. […]

മൊഗ്രാല്‍: പഴയകാല വ്യാപാരി മൊഗ്രാല്‍ വളച്ചാല്‍ എ. എം ഹൗസില്‍ എ.എം മുഹമ്മദ് ഹാജി (90) അന്തരിച്ചു.
കര്‍ണാടക സുള്ള്യയില്‍ 30 വര്‍ഷത്തോളം വ്യാപാരിയായിരുന്നു. ജനതാദള്‍ സുള്ള്യ താലൂക്ക് മുന്‍ വൈസ് പ്രസിഡണ്ടും കളഞ്ച ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചിരുന്നു. കുറച്ച് കാലം മൊഗ്രാല്‍ വലിയ ജുമാമസ്ജിദിന് സമീപം വ്യാപാരം നടത്തിയിരുന്നു. മണ്മറഞ്ഞു പോയ മൊഗ്രാല്‍ കവികളുടെ പാട്ടുകള്‍ നന്നായി പാടുമായിരുന്ന എ.എം മുഹമ്മദ് ഹാജി 'ഇശല്‍ ഗ്രാമം വിളിക്കുന്നു' എന്ന ഡോക്യുമെന്ററി യില്‍ വ്യാപാരിയായി വേഷമിട്ടിരുന്നു.
നഫീസയാണ് ഭാര്യ. മക്കള്‍: എ.എം അബ്ദുല്ലകുഞ്ഞി (ദുബായ്), എ.എം സിദ്ദീഖ് റഹ്‌മാന്‍ (ദേശീയവേദി മുന്‍ പ്രസിഡണ്ട്), ഖദീജ. മരുമക്കള്‍: ടി.എ നസീമ, സഹദിയ, ഇബ്രാഹിം കൊപ്പളം (വൈസ് പ്രസിഡണ്ട്, മൊഗ്രാല്‍ വലിയ ജുമാമസ്ജിദ്). സഹോദരന്‍: ബീഫാത്തിമ്മ റഹ്‌മത്ത് നഗര്‍, പരേതരായ മൊയ്ദീന്‍, സൈനബി.

Related Articles
Next Story
Share it