കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് പ്രാദേശിക നേതാവും ബാവ നഗറിലെ പൗര പ്രമുഖനും പി.പി.ടി.എസ്.എ. എല്‍. പി സ്കൂള്‍ മാനേജറുമായ കെ. മൊയ്തീന് കുഞ്ഞി ഹാജി (81) അന്തരിച്ചു. സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനാണ്. ബാവ നഗര്‍ മഹല്ല് മുന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ദൈനബി. മക്കള്‍: ലത്തീഫ്, ഇബ്രാഹിം, റസിയ, അബ്ദുല്‍ റഹ്മാന്, മുഹമ്മദലി, ശാഹുല്‍ ഹമീദ്, സമദ്, റഷീദ.