കാഞ്ഞങ്ങാട്: പരപ്പയിലെ ആദ്യകാല പാരലല്‍ കോളേജ് അധ്യാപകനും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു കുരിക്കള്‍ വീട്ടില്‍ മോഹന്‍ (56) അന്തരിച്ചു. കാഞ്ഞങ്ങാട് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനാണ്. നേരത്തെ കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരനായിരുന്നു. പരപ്പയിലെ ആദ്യകാല പാരലല്‍ കോളേജായ നവഭാരതിന്റെ പ്രിന്‍സിപ്പളായിരുന്നു. പരപ്പ അയ്യപ്പ ഭജനമഠത്തിന് സമീപം താമസിക്കുന്ന പരേതരായ പാലങ്കി കോമന് മണിയാണിയുടെയും പാട്ടിയമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു കാഞ്ഞങ്ങാട് (അംഗന്‍വാടി അധ്യാപിക). മക്കള്‍: വിവേക് (ബേക്കല്‍ താജ് ഹോട്ടല്‍), നിവേദ് (പ്ലസ് ടു വിദ്യാര്‍ഥി). സഹോദരങ്ങള്‍: ലക്ഷ്മി, വേണുഗോപാലന്‍, തമ്പാന്, ശാന്ത, പരേതയായ കാര്‍ത്ത്യായനി.