മജീദ് കന്തലായം

പുത്തിഗെ: പുത്തിഗെയിലെ മജീദ് കന്തലായം (49) അന്തരിച്ചു. ദീര്‍ഘകാലം അബൂദാബിയിലായിരുന്നു. മൂഹിമ്മാത്ത് അബുദാബി കമ്മിറ്റി സെക്രട്ടറിയായിരുന്നു. കാരുണ്യ രംഗങ്ങളിലും മൂഹിമ്മാത്ത്, ജാമിയ സഅദിയ്യ, മര്‍കസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: നസീമ മച്ചമ്പാടി. മക്കള്‍: ഹവ്വാ നിസ്മ, മുഹമ്മദ് നാസിം, നജാ ഫാത്തിമ (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ആദംകുഞ്ഞി, റുഖിയ, അബ്ദുല്ല, മൊയ്തീന്‍ കുഞ്ഞി, മൈമൂന, അബ്ദുല്‍ ലത്തീഫ്, സകീന, നിഷ. മുഹിമ്മാത്തില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളും കന്തല്‍ ജുമാ […]

പുത്തിഗെ: പുത്തിഗെയിലെ മജീദ് കന്തലായം (49) അന്തരിച്ചു. ദീര്‍ഘകാലം അബൂദാബിയിലായിരുന്നു. മൂഹിമ്മാത്ത് അബുദാബി കമ്മിറ്റി സെക്രട്ടറിയായിരുന്നു. കാരുണ്യ രംഗങ്ങളിലും മൂഹിമ്മാത്ത്, ജാമിയ സഅദിയ്യ, മര്‍കസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: നസീമ മച്ചമ്പാടി. മക്കള്‍: ഹവ്വാ നിസ്മ, മുഹമ്മദ് നാസിം, നജാ ഫാത്തിമ (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ആദംകുഞ്ഞി, റുഖിയ, അബ്ദുല്ല, മൊയ്തീന്‍ കുഞ്ഞി, മൈമൂന, അബ്ദുല്‍ ലത്തീഫ്, സകീന, നിഷ.
മുഹിമ്മാത്തില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളും കന്തല്‍ ജുമാ മസ്ജിദില്‍ നടന്ന നിസ്‌കാരത്തിന് കന്തല്‍ സൂപ്പി മദനിയും നേതൃത്വം നല്‍കി.
ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സയ്യിദ് ഹാമിദുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഫൈസി പുത്തിഗെ, അബ്ദുല്‍ വാഹിദ് സഖാഫി, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഷേണി തുടങ്ങിയവര്‍ വീട്ടിലെത്തിഅനുശോചിച്ചു.

Related Articles
Next Story
Share it