എം. അന്തുഞ്ഞി മൊഗര്‍

പുത്തിഗെ: മുഹിമ്മാത്ത് സീനിയര്‍ സെക്രട്ടറിയും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം. അന്തുഞ്ഞി മൊഗര്‍ (72) അന്തരിച്ചു.മുഹിമ്മാത്ത് സ്ഥാപിത കാലം മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്കൊപ്പം സുന്നി സംഘടനാ സ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം വഹിച്ച എം. അന്തുഞ്ഞി മൊഗര്‍ എസ്.വൈ.എസ് പുത്തിഗെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, മേഖലാ, സോണ്‍, ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. എസ്.എം.എ സാരഥി എന്ന നിലയില്‍ വിവിധ മഹല്ല് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ നേതൃത്വം നല്‍കി. മൊഗറഡുക്ക […]

പുത്തിഗെ: മുഹിമ്മാത്ത് സീനിയര്‍ സെക്രട്ടറിയും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം. അന്തുഞ്ഞി മൊഗര്‍ (72) അന്തരിച്ചു.
മുഹിമ്മാത്ത് സ്ഥാപിത കാലം മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്കൊപ്പം സുന്നി സംഘടനാ സ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം വഹിച്ച എം. അന്തുഞ്ഞി മൊഗര്‍ എസ്.വൈ.എസ് പുത്തിഗെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, മേഖലാ, സോണ്‍, ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. എസ്.എം.എ സാരഥി എന്ന നിലയില്‍ വിവിധ മഹല്ല് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ നേതൃത്വം നല്‍കി. മൊഗറഡുക്ക മഹല്ല് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. മഞ്ചേശ്വരം-കുമ്പള സംയുക്ത മഹല്ല് ജമാഅത്ത് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിന് അര്‍ഹനായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്താല്‍ വര്‍ഷങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു മരണം. പരേതനായ മൊഗര്‍ മുഹമ്മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: അഷ്‌റഫ്, നവാസ്, ഹസീന, സാജിദ, ശാക്കിറ. മരുമക്കള്‍: ഫാറൂഖ് നടുബയല്‍, ലത്തീഫ് ആരിക്കാടി, മാഹിന്‍ മാങ്ങാട്, മുനീറ കൊറ്റുമ്പ, അലീമത്ത് സന അഢ്യനട്ക്ക. സഹോദരങ്ങള്‍: അലി മൊഗര്‍, ഇബ്രാഹിം മൊഗര്‍, മറിയുമ്മ, റുഖിയ. നിര്യാണത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവര്‍ അനുശോചിച്ചു.

Related Articles
Next Story
Share it