എം.എ. അബ്ദുല്‍റഹ്മാന്‍ ഹാജി

ചൂരി: പൗര പ്രമുഖനും വ്യവസായിയുമായ എം.എ അബ്ദുല്‍റഹ്മാന്‍ ഹാജി (മാസ്തിക്കുണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജി-76) അന്തരിച്ചു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും കേരള സോമില്‍ ഓണേഴ്‌സ് അസോസിയേഷനും ജില്ലയില്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു. കാസര്‍കോട് സംയുക്ത ജമാഅത്ത് ജോ. സെക്രട്ടറി, മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, കാസര്‍കോട് മണ്ഡലം സെക്രട്ടറി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം, ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. വിദ്യാനഗര്‍ ഉദയഗിരിയിലുള്ള […]

ചൂരി: പൗര പ്രമുഖനും വ്യവസായിയുമായ എം.എ അബ്ദുല്‍റഹ്മാന്‍ ഹാജി (മാസ്തിക്കുണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജി-76) അന്തരിച്ചു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും കേരള സോമില്‍ ഓണേഴ്‌സ് അസോസിയേഷനും ജില്ലയില്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു. കാസര്‍കോട് സംയുക്ത ജമാഅത്ത് ജോ. സെക്രട്ടറി, മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, കാസര്‍കോട് മണ്ഡലം സെക്രട്ടറി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം, ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. വിദ്യാനഗര്‍ ഉദയഗിരിയിലുള്ള സഫ ടിമ്പര്‍ ഇന്‍ഡസ്ട്രീസ് ഉടമയാണ്. ഭാര്യ: മറിയംബി സി.ഐ. മക്കള്‍: സാജിദ എം.എ, അബ്ദുല്ല എം.എ, സജ്ജാദ് ചൂരി, വാജിദ എം.എ, റാഷിദ എം.എ, മാജിദ എം.എ. മരുമക്കള്‍: ഹനീഫ തെക്കില്‍, മുഹമ്മദ് കുഞ്ഞി കല്ലട്ര, ഹക്കീം ഉപ്പള, ഇര്‍ഷാദ് കളനാട്, ഖമറുന്നിസ പൈവളിഗെ, സജ്‌വാന അടുക്കത്ത്ബയല്‍. സഹോദരങ്ങള്‍: ഉമ്മാഞ്ഞി, നസീമ, മറിയംബി, റംല, അബ്ദുല്‍ റഹീം, ഖൈറുനിസ, ആയിഷ.

Related Articles
Next Story
Share it