കുഞ്ഞിരാമന്‍ മാസ്റ്റര്‍

കുറ്റിക്കോല്‍: ദീര്‍ഘകാലം കാസര്‍കോട് താലൂക്കില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന റിട്ട. അധ്യാപകന്‍ കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. കുറ്റിക്കോല്‍ പതിക്കാല്‍ സ്ഥിരതാമസക്കാരനായിരുന്ന അദ്ദേഹം കഴിഞ്ഞ പത്തു വര്‍ഷമായി പയ്യന്നൂര്‍ വലിയ ചാലിലാണ് താമസം. കോണ്‍ഗ്രസ് (എസ്) ന്റെ ജില്ലയിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന് മുന്‍ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണന്‍, കടന്നപള്ളി രാമചന്ദ്രന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പൗര്യസ്ത്യഭാഷാധ്യാപക സംഘടനയുടെ ജില്ലാ […]

കുറ്റിക്കോല്‍: ദീര്‍ഘകാലം കാസര്‍കോട് താലൂക്കില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന റിട്ട. അധ്യാപകന്‍ കെ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. കുറ്റിക്കോല്‍ പതിക്കാല്‍ സ്ഥിരതാമസക്കാരനായിരുന്ന അദ്ദേഹം കഴിഞ്ഞ പത്തു വര്‍ഷമായി പയ്യന്നൂര്‍ വലിയ ചാലിലാണ് താമസം. കോണ്‍ഗ്രസ് (എസ്) ന്റെ ജില്ലയിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന് മുന്‍ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണന്‍, കടന്നപള്ളി രാമചന്ദ്രന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പൗര്യസ്ത്യഭാഷാധ്യാപക സംഘടനയുടെ ജില്ലാ പ്രസിഡണ്ടായും കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര ഭരണ സമിതിയംഗമായും പ്രവര്‍ത്തിച്ചു. ഭാര്യ: കെ. ലക്ഷ്മി (റിട്ട. അധ്യാപിക, എ.യു.പി സ്‌കൂള്‍ കുറ്റിക്കോല്‍).

Related Articles
Next Story
Share it