എം. കുഞ്ഞിരാമ പൊതുവാള്‍

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാവും സി.എം.പി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗവും കേരള കര്‍ഷക ഫെഡറേഷന്‍ നേതാവുമായിരുന്ന മടിക്കൈ റാക്കോലിലെ എം.കുഞ്ഞിരാമപൊതുവാള്‍ (90) അന്തരിച്ചു. 1986 ല്‍ സി.എം പി. രൂപീകരണം മുതല്‍ പാര്‍ട്ടിക്കൊപ്പം നിന്നു. സി.പി.എം പുറത്താക്കിയ എം.വി രാഘവന് കോട്ടച്ചേരിയില്‍ നല്‍കിയ ജനകീയ സ്വീകരണത്തില്‍ പങ്കെടുത്താണ് സി.എം.പി.യുടെ പ്രവര്‍ത്തനത്തില്‍ സജീവമായത്. പൊതു യോഗത്തിന് നേരെ നടത്തിയ കല്ലേറില്‍ നിന്ന് എം.വി.രാഘവനെ സംരക്ഷിച്ചു നിര്‍ത്താന്‍ മറ്റു സഹപ്രവര്‍ത്തകരോടൊപ്പം മുന്നിലുണ്ടായിരുന്നു. ഭാര്യ: പരേതയായ […]

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാവും സി.എം.പി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗവും കേരള കര്‍ഷക ഫെഡറേഷന്‍ നേതാവുമായിരുന്ന മടിക്കൈ റാക്കോലിലെ എം.കുഞ്ഞിരാമപൊതുവാള്‍ (90) അന്തരിച്ചു. 1986 ല്‍ സി.എം പി. രൂപീകരണം മുതല്‍ പാര്‍ട്ടിക്കൊപ്പം നിന്നു. സി.പി.എം പുറത്താക്കിയ എം.വി രാഘവന് കോട്ടച്ചേരിയില്‍ നല്‍കിയ ജനകീയ സ്വീകരണത്തില്‍ പങ്കെടുത്താണ് സി.എം.പി.യുടെ പ്രവര്‍ത്തനത്തില്‍ സജീവമായത്. പൊതു യോഗത്തിന് നേരെ നടത്തിയ കല്ലേറില്‍ നിന്ന് എം.വി.രാഘവനെ സംരക്ഷിച്ചു നിര്‍ത്താന്‍ മറ്റു സഹപ്രവര്‍ത്തകരോടൊപ്പം മുന്നിലുണ്ടായിരുന്നു. ഭാര്യ: പരേതയായ മണിയറ ഉച്ചിരമ്മ. മക്കള്‍: എം.ജാനകി, എം. കാര്‍ത്യായനി, എം. നാരായണി, എം. ശോഭന, എം. ഗീത, എം.രാജേഷ്. മരുമക്കള്‍: കൃഷ്ണന്‍ പെരിയങ്ങാനം, കുഞ്ഞിക്കണ്ണന്‍ കള്ളാര്‍, നാരായണന്‍ കുട്ടി വെള്ളൂര്‍, ഗണേഷ് കടന്നള്ളി, ശോഭന കരിന്തളം, പരേതനായ മഴുക്കട നാരായണ പൊതുവാള്‍ പുതുക്കൈ.

Related Articles
Next Story
Share it