തായത്ത് കുമാരന്‍

ബേഡകം: പഴയകാല ഫുട്‌ബോള്‍ കളിക്കാരന്‍ ബേഡകം തായത്ത് ടി. കുമാന്‍ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ ഫുട്ബോള്‍ ടീമായിരുന്ന നാഷണല്‍ ക്ലബിന് വേണ്ടി കളിച്ചിരുന്നു. ദീര്‍ഘക്കാലം മുംബൈയില്‍ ജോലി ചെയ്യുകയും ആ സമയത്ത് പുതുതായി ഗള്‍ഫിലേക്ക് പോകുന്ന നാട്ടുകാര്‍ക്ക് പരിചിതമല്ലാത്ത മുംബൈയില്‍ എത്തുമ്പോള്‍ ഒരു ആശ്രയകേന്ദ്രം കൂടിയായിരുന്നു കുമാരന്‍. നിലവില്‍ ബേഡഡുക്കയില്‍ പലചരക്കു കട നടത്തി വരികയായിരുന്നു. ഭാര്യ: രാജി. സഹോദരങ്ങള്‍: പരേതനായ രാമന്‍ തായത്ത്, രാജന്‍ അമ്മങ്കോട്, നാരായണി […]

ബേഡകം: പഴയകാല ഫുട്‌ബോള്‍ കളിക്കാരന്‍ ബേഡകം തായത്ത് ടി. കുമാന്‍ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ ഫുട്ബോള്‍ ടീമായിരുന്ന നാഷണല്‍ ക്ലബിന് വേണ്ടി കളിച്ചിരുന്നു. ദീര്‍ഘക്കാലം മുംബൈയില്‍ ജോലി ചെയ്യുകയും ആ സമയത്ത് പുതുതായി ഗള്‍ഫിലേക്ക് പോകുന്ന നാട്ടുകാര്‍ക്ക് പരിചിതമല്ലാത്ത മുംബൈയില്‍ എത്തുമ്പോള്‍ ഒരു ആശ്രയകേന്ദ്രം കൂടിയായിരുന്നു കുമാരന്‍. നിലവില്‍ ബേഡഡുക്കയില്‍ പലചരക്കു കട നടത്തി വരികയായിരുന്നു. ഭാര്യ: രാജി. സഹോദരങ്ങള്‍: പരേതനായ രാമന്‍ തായത്ത്, രാജന്‍ അമ്മങ്കോട്, നാരായണി താനൂര്‍, കമലാക്ഷി അമ്മങ്കോട്, ജാനകി തായത്ത്.

Related Articles
Next Story
Share it