കെ.വി കൃഷ്ണന്‍

കൂട്ടപ്പുന്ന: പള്ളിക്കര പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനങ്ങള്‍ വളര്‍ത്തുന്നതില്‍ നിര്‍ണ്ണയക പങ്കുവഹിച്ച നേതാക്കളിലൊരാളായ കൂട്ടപ്പുന്നയിലെ കെ.വി കൃഷ്ണന്‍ (84) അന്തരിച്ചു. സി.പി.എം അവിഭക്ത പള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗമായും പനയാല്‍ ലോക്കല്‍ കമ്മിറ്റിയംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ കൂട്ടപ്പുന്ന ബ്രാഞ്ചംഗമാണ്. പള്ളിക്കര പഞ്ചായത്തംഗം, കര്‍ഷക സംഘം ഏരിയാ ട്രഷറര്‍, പ്രസിഡണ്ട്, കരിങ്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ ട്രഷറര്‍, പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ജില്ലാ സഹകരണ ആസ്പത്രി ഡയറക്ടര്‍, പള്ളിക്കര സഹകരണ സ്റ്റോര്‍ ഡയറക്ടര്‍ […]

കൂട്ടപ്പുന്ന: പള്ളിക്കര പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനങ്ങള്‍ വളര്‍ത്തുന്നതില്‍ നിര്‍ണ്ണയക പങ്കുവഹിച്ച നേതാക്കളിലൊരാളായ കൂട്ടപ്പുന്നയിലെ കെ.വി കൃഷ്ണന്‍ (84) അന്തരിച്ചു. സി.പി.എം അവിഭക്ത പള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗമായും പനയാല്‍ ലോക്കല്‍ കമ്മിറ്റിയംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ കൂട്ടപ്പുന്ന ബ്രാഞ്ചംഗമാണ്. പള്ളിക്കര പഞ്ചായത്തംഗം, കര്‍ഷക സംഘം ഏരിയാ ട്രഷറര്‍, പ്രസിഡണ്ട്, കരിങ്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ ട്രഷറര്‍, പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ജില്ലാ സഹകരണ ആസ്പത്രി ഡയറക്ടര്‍, പള്ളിക്കര സഹകരണ സ്റ്റോര്‍ ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: കെ.ടി ചോയിച്ചി. മക്കള്‍: കെ.വി സുമതി, സുകുമാരന്‍, സുഗുണന്‍. മരുമക്കള്‍: മോഹനന്‍ (കണിച്ചിറ, നീലേശ്വരം), നിഷ (പൂച്ചക്കാട്), വിപിത കുതിരകോട് (അധ്യാപിക, ബാര ഗവ. ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: കെ.വി ചോമു, ഗോപാലന്‍, ജാനകി, പരേതരായ കെ.വി കണ്ണന്‍, മാണിക്കം, ടി. അപ്പക്കുഞ്ഞി മാഷ്, കുമാരന്‍.

Related Articles
Next Story
Share it