ബോവിക്കാനം: വിദ്യാനഗര്‍ കെ.സി.എം.പി. സൊസൈറ്റി മുന്‍ അസിസ്റ്റന്റ് സെക്രട്ടറി മുളിയാര്‍ കോട്ടൂര്‍ നസ്രാണിമൂലയിലെ എന്‍.കേളു മണിയാണി (76) അന്തരിച്ചു. മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്, കെ.സി.ഇ.എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ഇന്ദു, ബാലചന്ദ്രന്(ഗള്‍ഫ്), ഉണ്ണികൃഷ്ണന്. മരുമക്കള്‍: ശശി (പിലാത്തറ), പ്രിയ (തച്ചങ്ങാട്), ജിജിന (പൈക്കം). സഹോദരങ്ങള്‍: യശോദ (കാട്ടുകുക്കെ), എന്‍.ഭാസ്കരന് മണിയാണി (മുന്‍ കയറ്റിക്ക് തൊഴിലാളി, കെ.സി.എം.പി. സൊസൈറ്റി, വിദ്യാനഗര്‍), എന്‍. കൃഷ്ണന് മണിയാണി (കിന്നിംഗാര്‍), എന്‍.മാലിങ്കന് മണിയാണി (മുന്‍ എസ്.ഐ. മംഗളൂരു), പരേതയായ ലക്ഷ്മി (മധൂര്‍).