കാവേരി അമ്മ

കാസര്‍കോട്: കര്‍ണ്ണാടക ആരോഗ്യ വിഭാഗത്തില്‍ നിന്ന് വിരമിച്ച ചെര്‍ക്കള കെ.കെ പുറം സ്വദേശിനി കാവേരി എ. എന്ന കാവേരി അമ്മ (74) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിരുന്നു. വീട്ടിലായിരുന്നു അന്ത്യം. ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരന്‍ എന്‍. മോനപ്പയുടെ ഭാര്യയാണ്. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ പാവഗഡ, ഉഡുപ്പി ജില്ലയിലെ കുന്താപുരം, ബൈന്ദൂര്‍ എന്നിവടങ്ങളിലടക്കം ദീര്‍ഘകാലം ജോലിചെയ്തു. മക്കള്‍: സുധീര്‍ (ചാനല്‍ ആര്‍.ബി വീഡിയോ എഡിറ്റര്‍), മാലിനി (വിദ്യാനഗര്‍ കൃഷ്ണ ഹോസ്പിറ്റല്‍ ജീവനക്കാരി). മരുമക്കള്‍: ശിവകുമാര്‍ (നൃത്ത അധ്യാപകന്‍, […]

കാസര്‍കോട്: കര്‍ണ്ണാടക ആരോഗ്യ വിഭാഗത്തില്‍ നിന്ന് വിരമിച്ച ചെര്‍ക്കള കെ.കെ പുറം സ്വദേശിനി കാവേരി എ. എന്ന കാവേരി അമ്മ (74) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിരുന്നു. വീട്ടിലായിരുന്നു അന്ത്യം. ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരന്‍ എന്‍. മോനപ്പയുടെ ഭാര്യയാണ്. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ പാവഗഡ, ഉഡുപ്പി ജില്ലയിലെ കുന്താപുരം, ബൈന്ദൂര്‍ എന്നിവടങ്ങളിലടക്കം ദീര്‍ഘകാലം ജോലിചെയ്തു. മക്കള്‍: സുധീര്‍ (ചാനല്‍ ആര്‍.ബി വീഡിയോ എഡിറ്റര്‍), മാലിനി (വിദ്യാനഗര്‍ കൃഷ്ണ ഹോസ്പിറ്റല്‍ ജീവനക്കാരി). മരുമക്കള്‍: ശിവകുമാര്‍ (നൃത്ത അധ്യാപകന്‍, മംഗലാപുരം), സരസ്വതി (അധ്യാപിക, മൈസൂര്‍).

Related Articles
Next Story
Share it