കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഒടയംചാലിലെ ജോസഫ് കൈതമറ്റം (69) അന്തരിച്ചു. ഒടയംചാല്‍ ടൗണിലെ ഹരിത കാവേരി ലോട്ടറി സ്റ്റാള്‍ ഉടമയാണ്. സ്വന്തം ചെലവില്‍ ഒന്നര ലക്ഷം രൂപ മുടക്കി ഒടയംചാല്‍ ടൗണില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് ജില്ലാ പൊലീസ് ചീഫിന്റെ അനുമോദനവും അമ്പലത്തറ ജനമൈത്രി പൊലീസിന്റെ അംഗീകാരവും നേടിയിട്ടുണ്ട്. ആദ്യകാല തെരുവ് സര്‍ക്കസ് കലാകാരനാണ്. പരേതരായ തോമസ് കൈതമറ്റം-എലിസബത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: പി.പി വത്സല കുമാരി (വെള്ളമുണ്ട). സഹാദരങ്ങള്‍: ദേവസ്യ (പൂനെ), ജോളി (താമരശേരി), സണ്ണി (പൂനെ), പരേതയായ ആലീസ് ( പൂനെ).