കാസര്‍കോട്: നെല്ലിക്കട്ടയിലെ ഫരീദ് കരിപ്പൊടി (60) അന്തരിച്ചു. കാസര്‍കോട് നഗരത്തിലെ ഫുട്ട്വെയര് ജീവനക്കാരനും ഏറെക്കാലം കുന്താപുരത്ത് ഫുട്ട്വെയര് വ്യാപാരിയുമായിരുന്നു. ഇന്നലെ രാത്രി കാസര്‍കോട് നഗരത്തിലെ കടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. വലിയ സൗഹൃദബന്ധത്തിനുടമയാണ്. പരേതരായ കരിപ്പൊടി അബ്ദുല്‍ റഹ്മാന് ഹാജിയുടേയും സഫിയയുടേയും മകനാണ്. ഭാര്യ: സൈബുന്നിസ, മക്കള്‍: നഹല, നിബ്രാസ് മൗലവി, നൗമാന്‍, നാദിര്‍, നൗഫറ. മരുമക്കള്‍: നൗഷാദ് ഗാലാക്സി, മുര്‍ഷിദ. സഹോദരങ്ങള്‍: ഷഹാനാ ബാനു, ജാവിദ്, സാജിദ് അബ്ദുസ്സമദ്.