ഇ.ടി അബ്ദുല്‍ കരീം അന്തരിച്ചു

തളങ്കര: ഖത്തറിലെ കെ.എം.സി.സി നേതാവും ജീവകാരുണ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന തളങ്കര നുസ്രത്ത് നഗര്‍ പതിക്കുന്ന് സ്വദേശിയും തായലങ്ങാടിയില്‍ താമസക്കാരനുമായ ഇ.ടി അബ്ദുല്‍ കരീം (68) അന്തരിച്ചു. അസുഖം മൂലം കുറച്ചുമാസങ്ങളായി ചികിത്സയിലായിരുന്നു. ഇന്നലെ തൃപ്പുണിത്തുറയിലെ ആയുര്‍വേദ ആസ്പത്രിയിലായിരുന്നു അന്ത്യം. പരേതരായ ടി. ഇബ്രാഹിമിന്റെയും ഖദീജാബി ഹജ്ജുമ്മയുടെയും മകനാണ്. സ്‌കൂള്‍ കാലത്ത് എം.എസ്.എഫിലൂടെ വളര്‍ന്ന് യൂത്ത് ലീഗ്, മുസ്ലിംലീഗ് രാഷ്ട്രീയത്തില്‍ സജീവമായ അബ്ദുല്‍ കരീം മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ ടി.എ ഇബ്രാഹിമിന്റെ ശിഷ്യന്മാരില്‍ ഒരാളായിരുന്നു. ഖത്തറില്‍ എത്തിയതോടെ കെ.എം.സി.സിയില്‍ […]

തളങ്കര: ഖത്തറിലെ കെ.എം.സി.സി നേതാവും ജീവകാരുണ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന തളങ്കര നുസ്രത്ത് നഗര്‍ പതിക്കുന്ന് സ്വദേശിയും തായലങ്ങാടിയില്‍ താമസക്കാരനുമായ ഇ.ടി അബ്ദുല്‍ കരീം (68) അന്തരിച്ചു. അസുഖം മൂലം കുറച്ചുമാസങ്ങളായി ചികിത്സയിലായിരുന്നു. ഇന്നലെ തൃപ്പുണിത്തുറയിലെ ആയുര്‍വേദ ആസ്പത്രിയിലായിരുന്നു അന്ത്യം. പരേതരായ ടി. ഇബ്രാഹിമിന്റെയും ഖദീജാബി ഹജ്ജുമ്മയുടെയും മകനാണ്. സ്‌കൂള്‍ കാലത്ത് എം.എസ്.എഫിലൂടെ വളര്‍ന്ന് യൂത്ത് ലീഗ്, മുസ്ലിംലീഗ് രാഷ്ട്രീയത്തില്‍ സജീവമായ അബ്ദുല്‍ കരീം മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ ടി.എ ഇബ്രാഹിമിന്റെ ശിഷ്യന്മാരില്‍ ഒരാളായിരുന്നു. ഖത്തറില്‍ എത്തിയതോടെ കെ.എം.സി.സിയില്‍ സജീവമായി. ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചു. ഇംഗ്ലീഷില്‍ നല്ല അവഗാഹമുണ്ടായിരുന്നതിനാല്‍ പല സദസുകളിലും ഇംഗ്ലീഷില്‍ പ്രസംഗിക്കാറുണ്ടായിരുന്നു. ഖത്തറിലെ കാസര്‍കോടന്‍ കൂട്ടായ്മയായ ക്യൂട്ടീക്കിന്റെ സ്ഥാപകരില്‍ ഒരാളാണ്. ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം ഖത്തര്‍ കോള്‍ഡ് ഹൗസില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തു. ഖത്തറില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഒഫീഷ്യലായും പ്രവര്‍ത്തിച്ചു. ഭാര്യ: സാബിറ ചൂരി. മക്കള്‍: ഷഹല, ഷഹന, ഷബ്‌ന. മരുമക്കള്‍: ഷംസീര്‍ ദേര്‍ളക്കട്ട (ദുബായ്), ഖാലിദ് കാശ്മീര്‍ (ഖത്തര്‍). സഹോദരങ്ങള്‍: ഇ.ടി അഹ്മദ് സന്തോഷ്‌നഗര്‍, ഇ.ടി അബ്ദുല്ല സിറാമിക്‌സ് റോഡ്. മയ്യത്ത് നാട്ടിലെത്തിച്ച് രാത്രി ഇഷാ നിസ്‌കാരത്തിന് ശേഷം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it