ഇ എം കുഞ്ഞിരാമന്‍ അന്തരിച്ചു

പെരിയ: കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ടി.വി ദേവദാസിന്റെ പിതാവ് ചാലിങ്കാല്‍ ഏച്ചിത്തടത്തെ ഇ.എം കുഞ്ഞിരാമന്‍(75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന കുഞ്ഞിരാമന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. 2001 ജനുവരി 27നാണ് കുഞ്ഞിരാമന്റെ മകനും ചാലിങ്കാലിലെ സജീവകോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ടി.വി ദേവദാസ് കൊല്ലപ്പെട്ടത്. ലോഡിംഗ് തൊഴിലാളിയായിരുന്ന ദേവദാസ് ജോലി കഴിഞ്ഞ് ചാലിങ്കാലില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികള്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മകന്‍ കൊല്ലപ്പെട്ട സംഭവം കുഞ്ഞിരാമനെ മാനസികമായി […]

പെരിയ: കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ടി.വി ദേവദാസിന്റെ പിതാവ് ചാലിങ്കാല്‍ ഏച്ചിത്തടത്തെ ഇ.എം കുഞ്ഞിരാമന്‍(75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന കുഞ്ഞിരാമന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. 2001 ജനുവരി 27നാണ് കുഞ്ഞിരാമന്റെ മകനും ചാലിങ്കാലിലെ സജീവകോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ടി.വി ദേവദാസ് കൊല്ലപ്പെട്ടത്. ലോഡിംഗ് തൊഴിലാളിയായിരുന്ന ദേവദാസ് ജോലി കഴിഞ്ഞ് ചാലിങ്കാലില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികള്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മകന്‍ കൊല്ലപ്പെട്ട സംഭവം കുഞ്ഞിരാമനെ മാനസികമായി തളര്‍ത്തിയിരുന്നുവെങ്കിലും ദേവദാസിന്റെ ഘാതകര്‍ക്ക് ശിക്ഷ നല്‍കുന്നതിനാവശ്യമായ നിയമപോരാട്ടത്തിന് മുന്‍പന്തിയിലുണ്ടായിരുന്നു. ഭാര്യ ടി.വി ലക്ഷ്മിക്കുട്ടി മകന്റെ വേര്‍പാടിനെ തുടര്‍ന്നുണ്ടായ കടുത്ത മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് രോഗിയായി ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോള്‍ താങ്ങും തണലുമായി നിന്നത് കുഞ്ഞിരാമനായിരുന്നു. മുന്‍മുഖ്യമന്തി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുഞ്ഞിരാമന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ടി.വി പുഷ്പ, ടി.വി ശൈലജ എന്നിവരാണ് മറ്റ് മക്കള്‍. മരുമക്കള്‍: കൃഷ്ണന്‍ പയ്യന്നൂര്‍, മുകുന്ദന്‍ (മുട്ടില്‍ കാലിച്ചാനടുക്കം).

Related Articles
Next Story
Share it