ടി. ചരടന്‍ നായര്‍

മുളിയാര്‍: മുളിയാറിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുന്നുമ്മല്‍ വീട്ടില്‍ തുളിച്ചേരി ചരടന്‍ നായര്‍ (88) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനി മുളിയാറിലെ പരേതനായ നിട്ടൂര്‍ കോരന്‍ നായരുടെ മകള്‍ കെ. സരോജിനി അമ്മയാണ് ഭാര്യ. ഒരു കാലത്ത് മുളിയാറിലെ കലാ, സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഏറെക്കാലം മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്നു. പരേതനായ പി. ഗംഗാധരന്‍ നായരുടെ കൂടെ പ്രവര്‍ത്തിച്ചു. വോളിബോള്‍, ബാഡ്മിന്റണ്‍, കബഡി കളിക്കാരാനും നാടക നടനുമായിരുന്നു. നന്നായി ഓടക്കുഴല്‍ വായിക്കുമായിരുന്നു. മുളിയാര്‍ […]

മുളിയാര്‍: മുളിയാറിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുന്നുമ്മല്‍ വീട്ടില്‍ തുളിച്ചേരി ചരടന്‍ നായര്‍ (88) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനി മുളിയാറിലെ പരേതനായ നിട്ടൂര്‍ കോരന്‍ നായരുടെ മകള്‍ കെ. സരോജിനി അമ്മയാണ് ഭാര്യ. ഒരു കാലത്ത് മുളിയാറിലെ കലാ, സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഏറെക്കാലം മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്നു. പരേതനായ പി. ഗംഗാധരന്‍ നായരുടെ കൂടെ പ്രവര്‍ത്തിച്ചു. വോളിബോള്‍, ബാഡ്മിന്റണ്‍, കബഡി കളിക്കാരാനും നാടക നടനുമായിരുന്നു. നന്നായി ഓടക്കുഴല്‍ വായിക്കുമായിരുന്നു. മുളിയാര്‍ ബേപ്പ് തുളിച്ചേരി തറവാട്ട് കാരണവരായിരുന്നു. മക്കള്‍: കെ. രാധദേവി (ദുബായ്), കെ.സന്തോഷ് കുമാര്‍, കെ. സുനില്‍കുമാര്‍ (ഗള്‍ഫ്), കെ.രേഖ. മരുമക്കള്‍: കമ്മട്ട ഗോപാലന്‍ നായര്‍ (ദുബായ് വ്യവസായി), കെ. സൗമ്യ, പി. ലേഖ, മേലത്ത് ഭാസ്‌കരന്‍ നായര്‍. സഹോദരങ്ങള്‍: പരേതനായ ടി. നാരായണന്‍ നായര്‍, എം.കെ ബാലന്‍ നായര്‍.

Related Articles
Next Story
Share it