പി.ബാലകൃഷ്ണന്‍

പാക്കം: സി.പി.എം പാക്കം ലോക്കല്‍ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമായ പി. ബാലകൃഷ്ണ്‍ (64) അന്തരിച്ചു. അസുഖംമൂലം ചികിത്സയിലായിരുന്നു. എസ്.എഫ്.ഐ കാസര്‍കോട് ഗവ. കോളേജ് യൂണിറ്റ് ജോ. സെക്രട്ടറിയായി സംഘടനാ രംഗത്തെത്തുകയായിരുന്നു. ആലക്കോട് ക്ഷേത്രപ്രവേശനത്തിനായി നടന്ന സമരത്തില്‍ പങ്കെടുത്തു. സി.പി.എം അഭിവക്ത പള്ളിക്കര, പാക്കം ലോക്കല്‍ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു പള്ളിക്കര, പാക്കം വില്ലേജ് സെക്രട്ടറി, ഉദുമ ബ്ലോക്ക് ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ഷകന്‍ കൂടിയായിരുന്നു. നിരവധി കാര്‍ഷിക പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. […]

പാക്കം: സി.പി.എം പാക്കം ലോക്കല്‍ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമായ പി. ബാലകൃഷ്ണ്‍ (64) അന്തരിച്ചു. അസുഖംമൂലം ചികിത്സയിലായിരുന്നു. എസ്.എഫ്.ഐ കാസര്‍കോട് ഗവ. കോളേജ് യൂണിറ്റ് ജോ. സെക്രട്ടറിയായി സംഘടനാ രംഗത്തെത്തുകയായിരുന്നു. ആലക്കോട് ക്ഷേത്രപ്രവേശനത്തിനായി നടന്ന സമരത്തില്‍ പങ്കെടുത്തു. സി.പി.എം അഭിവക്ത പള്ളിക്കര, പാക്കം ലോക്കല്‍ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു പള്ളിക്കര, പാക്കം വില്ലേജ് സെക്രട്ടറി, ഉദുമ ബ്ലോക്ക് ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ഷകന്‍ കൂടിയായിരുന്നു. നിരവധി കാര്‍ഷിക പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. പത്ത് വര്‍ഷം പനയാല്‍ ബാങ്ക് ഡയറക്ടറായിരുന്നു. നിലവില്‍ സി.പി.എം പാക്കം ലോക്കല്‍ സെന്റര്‍ അംഗവും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമാണ്.
ഭാര്യ: പി. ഭാനുമതി (മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം). മകള്‍: ബഭിത. മരുമകന്‍: സുഭാഷ് അംബങ്ങാട് (ഗള്‍ഫ്). സഹോദരങ്ങള്‍: സി.പി ബാലാമണി, ശശികുമാര്‍.

Related Articles
Next Story
Share it