ബി.ബാലകൃഷ്ണന്‍
കാഞ്ഞങ്ങാട്: സി.പി.എം നേതാവും സഹകാരിയും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാവണീശ്വരം രാമഗിരിയിലെ ബി. ബാലകൃഷ്ണന്‍ (74) അന്തരിച്ചു. സി.പി.എം മാക്കി ബ്രാഞ്ച് സെക്രട്ടറി, ചിത്താരി ലോക്കല്‍ സെക്രട്ടറി, കര്‍ഷക സംഘം കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ട്, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം, ചിത്താരി സര്‍വീസ് സഹകരണബാങ്ക് പ്രസിഡണ്ട്, ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി, ഹൊസ്ദുര്‍ഗ് ബസ് ഉടമസ്ഥ സഹകരണ സംഘം പ്രസിഡണ്ട്, അജാനുര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം, കേരളാ പ്രവാസിസംഘം ജില്ലാ […]

കാഞ്ഞങ്ങാട്: സി.പി.എം നേതാവും സഹകാരിയും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാവണീശ്വരം രാമഗിരിയിലെ ബി. ബാലകൃഷ്ണന്‍ (74) അന്തരിച്ചു. സി.പി.എം മാക്കി ബ്രാഞ്ച് സെക്രട്ടറി, ചിത്താരി ലോക്കല്‍ സെക്രട്ടറി, കര്‍ഷക സംഘം കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ട്, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം, ചിത്താരി സര്‍വീസ് സഹകരണബാങ്ക് പ്രസിഡണ്ട്, ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി, ഹൊസ്ദുര്‍ഗ് ബസ് ഉടമസ്ഥ സഹകരണ സംഘം പ്രസിഡണ്ട്, അജാനുര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം, കേരളാ പ്രവാസിസംഘം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാടക രചയിതാവ്, നടന്‍, സംവിധായകന്‍ എന്നിങ്ങനെയും സജീവമായിരുന്നു. രാവണീശ്വം നെല്ലടുപ്പ് സമരത്തെ പശ്ചാത്തലമാക്കി ചുവന്ന മണ്ണ് എന്ന നാടകം എഴുതി പുസ്തകമായി പ്രസിദ്ധീകരിച്ചു. ഭാര്യ: കെ. ശാന്തകുമാരി (അജാനൂര്‍ പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: സവിത, സജിത്ത്(ബംഗളൂരു), ശാന്തി കൃഷ്ണ (ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി). മരുമക്കള്‍: മഹാലിങ്കന്‍ (അഡൂര്‍), രമ്യ (ബങ്കളം), പ്രകാശന്‍ (മെടോ സ്റ്റീല്‍സ്). സഹോദരങ്ങള്‍: കുഞ്ഞമ്മാര്‍, തമ്പായി, നാരായണി, മാധവന്‍, പരേതരായ കണ്ണന്‍, ദാമോദരന്‍.