തളങ്കര: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സജീവപ്രവര്‍ത്തകനായിരുന്ന തളങ്കര ബാങ്കോട്ടെ ബി.എം അബൂബക്കര്‍ ഖാദിരി (82) അന്തരിച്ചു. ഐ.എന്‍.എല്‍ തളങ്കര മേഖല മുന്‍ പ്രസിഡണ്ടും മുനിസിപ്പല്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടുമാണ്. മണ്ഡലം കമ്മിറ്റിയിലും ഭാരവാഹിത്വം വഹിച്ചിരുന്നു. തളങ്കര പടിഞ്ഞാര്‍ വാര്‍ഡില്‍ നിന്ന് ഒരുതവണ നഗരസഭയിലേക്ക് മത്സരിച്ചുവെങ്കിലും തോറ്റു. ഒരിക്കല്‍ ടി.ഇ അബ്ദുല്ലക്കെതിരെ പത്രിക നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: സുഹ്റ, സുബൈദ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി മഞ്ചേശ്വരം, അന്‍സാരി ഉപ്പള. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് കുഞ്ഞി, കുഞ്ഞാമിന, ആയിഷാബി, കഞ്ചിബി, നബീസ.