അഷ്‌റഫിന്റെ മരണം നാടിന്റെ<br>തേങ്ങലായി
മുളിയാര്‍: പൊവ്വലില്‍ നബിദിന പരിപാടിക്കിടെ ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പൊവ്വല്‍ ജമാഅത്ത് പള്ളി സമീപത്തെ അഷ്‌റഫ് എന്ന അച്ചു(37)വിന്റെ മരണം നാടിന്റെ തേങ്ങലായി. മയ്യത്ത് രാത്രിയോടെ പൊവ്വല്‍ ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. ബോവിക്കാനത്തെ മൊബൈല്‍ റിപ്പയര്‍ കടയിലെ ജീവനക്കാരനായിരുന്ന അഷ്‌റഫ് മുസ്ലിം ലീഗ് പ്രവര്‍ത്തകനും പൊവ്വല്‍ അബ്ദുല്‍ ഖാദര്‍ ചാരിറ്റി ട്രസ്റ്റ് വൈസ് ചെയര്‍മാനും പൊവ്വല്‍ ഷോക് ബോയ്‌സ് ജനറല്‍ സെക്രട്ടറിയുമായിരുന്നു. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ അഷ്‌റഫിന്റെ മൃതദേഹം ഒരു നോക്ക് […]

മുളിയാര്‍: പൊവ്വലില്‍ നബിദിന പരിപാടിക്കിടെ ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പൊവ്വല്‍ ജമാഅത്ത് പള്ളി സമീപത്തെ അഷ്‌റഫ് എന്ന അച്ചു(37)വിന്റെ മരണം നാടിന്റെ തേങ്ങലായി. മയ്യത്ത് രാത്രിയോടെ പൊവ്വല്‍ ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി. ബോവിക്കാനത്തെ മൊബൈല്‍ റിപ്പയര്‍ കടയിലെ ജീവനക്കാരനായിരുന്ന അഷ്‌റഫ് മുസ്ലിം ലീഗ് പ്രവര്‍ത്തകനും പൊവ്വല്‍ അബ്ദുല്‍ ഖാദര്‍ ചാരിറ്റി ട്രസ്റ്റ് വൈസ് ചെയര്‍മാനും പൊവ്വല്‍ ഷോക് ബോയ്‌സ് ജനറല്‍ സെക്രട്ടറിയുമായിരുന്നു. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ അഷ്‌റഫിന്റെ മൃതദേഹം ഒരു നോക്ക് കാണാന്‍ നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. നിര്യാണത്തില്‍ അനുശോചിച്ച് ബോവിക്കാനം ടൗണിലെ വ്യാപാരികള്‍ ഇന്നലെ അഞ്ചു മണി മുതല്‍ ഹര്‍ത്താല്‍ ആചരിച്ചു.
പരേതനായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഇര്‍ഫാനയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ ബാസിത്, അബ്ദുല്‍ ബായിസ്. സഹോദരങ്ങള്‍: തഹ്ഷീര്‍, നൗഷാദ്, തബ്ഷീറ.