കാഞ്ഞങ്ങാട്: അഭിഭാഷകനും ആദ്യകാല കോണ്‍ഗ്രസ് നേതാവും മുന്‍ പി.എസ്.സി അംഗവുമായ പടന്നക്കാട്ടെ അച്ച്യുത രാജ് മേലത്ത് (93) അന്തരിച്ചു. കേരള ഹൈക്കോടതിയിലും കാസര്‍കോട്, ഹൊസദുര്ഗ് കോടതികളിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. ലയണ്‍സ് ക്ലബ്ബ് കാസര്‍കോട് ചാപ്റ്റര്‍ സെക്രട്ടറിയായും ഹൊസ്ദുര്‍ഗ് സായിസമിതി സ്ഥാപകാംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കാസര്‍കോട്ടു നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ഭാര്യ: ബേബി മാവില. മക്കള്‍: നിഷ, പ്രസീത, അഡ്വ.നവനീത. മരുമക്കള്‍: ഡോ.നരേന്ദ്രന് പാപിനിശ്ശേരി), അഡ്വ.എം.എം.സാബു (കാഞ്ഞങ്ങാട്). സഹാേദരങ്ങള്‍: മുന്‍ രജിസ്ട്രേഷന് ഐ.ജി മേലത്ത് കരുണാകരന് നമ്പ്യാര്‍, പരേതരായ മേലത്ത് ചന്തു നായര്‍ തായന്നൂര്‍, മേലത്ത് ലക്ഷ്മിയമ്മ കാനത്തൂര്‍, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മേലത്ത് നാരായണന് നമ്പ്യാര്‍ കാനത്തൂര്‍, മേലത്ത് കുഞ്ഞികൃഷ്ണന് നായര്‍ തലക്ലായി.