കെ.എ അബ്ദുല്ല ഹാജി

ബേക്കല്‍: മുസ്ലിം ലീഗ് നേതാവും പള്ളിക്കര പഞ്ചായത്ത് ഇരുപത്തി രണ്ടാം വാര്‍ഡ് അംഗവുമായ മാസ്തി ഗുഡ്ഡയിലെ കെ.എ അബ്ദുല്ല ഹാജി (96) അന്തരിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം സീനിയര്‍ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, ജില്ലാ പ്രവര്‍ത്തക സമിതിയംഗം, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട്, പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, പള്ളിക്കര ഹസനിയ്യ യതീംഖാന പ്രസിഡണ്ട്, ബേക്കല്‍ കുന്നില്‍ ഖിള്‌രിയ ജമാഅത്ത് പ്രസിഡണ്ട്, പള്ളിക്കര ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. […]

ബേക്കല്‍: മുസ്ലിം ലീഗ് നേതാവും പള്ളിക്കര പഞ്ചായത്ത് ഇരുപത്തി രണ്ടാം വാര്‍ഡ് അംഗവുമായ മാസ്തി ഗുഡ്ഡയിലെ കെ.എ അബ്ദുല്ല ഹാജി (96) അന്തരിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം സീനിയര്‍ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, ജില്ലാ പ്രവര്‍ത്തക സമിതിയംഗം, മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട്, പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, പള്ളിക്കര ഹസനിയ്യ യതീംഖാന പ്രസിഡണ്ട്, ബേക്കല്‍ കുന്നില്‍ ഖിള്‌രിയ ജമാഅത്ത് പ്രസിഡണ്ട്, പള്ളിക്കര ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബേക്കല്‍ കുന്നില്‍ ഖിള്‌രിയ ജമാഅത്ത് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ സ്ഥാപകനാണ്. ബേക്കല്‍ കോട്ടക്കുന്നിലെ പള്ളിക്കര ടിമ്പര്‍ ഉടയാണ്. ഭാര്യമാര്‍: മറിയ, പരേതയായ ബീഫാത്തിമ. മക്കള്‍: അഷ്‌റഫ്, നൗഷാദ്, ഷാഹുല്‍ ഹമീദ്, ഡോ. അബ്ദുല്‍ റഹീം (ദുബായ്). മരുമക്കള്‍: താഹിറ, റംല, കുഞ്ഞാസിയ, ഡോ. ജുമാന. സഹോദരങ്ങള്‍: എം.ജി മുഹമ്മദ്, എം.ജി അബൂബക്കര്‍, ഖദീജ, പരേതരായ നഫീസ, മറിയ, ഉമ്മാലി, മിസ്‌രിയ, ആയിഷ.

Related Articles
Next Story
Share it