കെ. അബൂബക്കര്‍

കുമ്പള: ആരിക്കാടി കുമ്പോല്‍ സ്വദേശിയും ബന്നകുളത്ത് താമസക്കാരനുമായ ബക്കര്‍ കെ. അബൂബക്കര്‍ എന്ന സ്റ്റോര്‍ ഔക്കുച്ച (54) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചിത്സയിലായിരുന്നു. ഇന്നലെ കുമ്പള സഹകരണ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. കുമ്പള ബദര്‍ ജുമാമസ്ജിദിന്റെ സമീപത്തെ ബക്കര്‍ ഫര്‍ണിച്ചര്‍ കടയുടമയാണ്. കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് വൈസ് പ്രസിഡണ്ട്, ആരിക്കാടി കുന്നില്‍ ബിലാല്‍ മസ്ജിദ് സെക്രട്ടറിയും ട്രഷററും, ആരിക്കാടി കുന്നില്‍ ജി.ബി.എല്‍.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ നേരത്തെ […]

കുമ്പള: ആരിക്കാടി കുമ്പോല്‍ സ്വദേശിയും ബന്നകുളത്ത് താമസക്കാരനുമായ ബക്കര്‍ കെ. അബൂബക്കര്‍ എന്ന സ്റ്റോര്‍ ഔക്കുച്ച (54) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചിത്സയിലായിരുന്നു. ഇന്നലെ കുമ്പള സഹകരണ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. കുമ്പള ബദര്‍ ജുമാമസ്ജിദിന്റെ സമീപത്തെ ബക്കര്‍ ഫര്‍ണിച്ചര്‍ കടയുടമയാണ്. കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് വൈസ് പ്രസിഡണ്ട്, ആരിക്കാടി കുന്നില്‍ ബിലാല്‍ മസ്ജിദ് സെക്രട്ടറിയും ട്രഷററും, ആരിക്കാടി കുന്നില്‍ ജി.ബി.എല്‍.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ നേരത്തെ വഹിച്ചിരുന്നു.
ഭാര്യ: സുഹ്‌റ. മക്കള്‍: മുബഷീര്‍, ജംഷീറ, നഷീദ. മരുമകള്‍: സെമീന. കുമ്പോല്‍ വലിയ ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it