അബ്ദുല്ല

ഉദുമ: പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ പരേതരായ തായത്ത് മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍ അബ്ദുല്ല കണ്ണാടി (52) അന്തരിച്ചു സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം വിദേശത്തായിരുന്നു. പടിഞ്ഞാര്‍ റീമര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, പടിഞ്ഞാര്‍ മാപ്പിള കലാവേദി എന്നിവയുടെ സ്ഥാപക ഭാരവാഹിയും പടിഞ്ഞാര്‍ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സംഘം, ഇഹ് യാഉല്‍ ഇസ്‌ലാം സംഘം പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു. ജില്ലാടിസ്ഥാനത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ മികച്ച ബാറ്റ്‌സ്മാനായിരുന്നു. ഒപ്പന-മാപ്പിളപ്പാട്ട് പരിശീലകനുമായിരുന്നു. ഭാര്യ:സമീറ. മക്കള്‍: മുഹമ്മദ് ഷഹസാദ് (ഖത്തര്‍), സുഹാന […]

ഉദുമ: പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ പരേതരായ തായത്ത് മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍ അബ്ദുല്ല കണ്ണാടി (52) അന്തരിച്ചു
സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം വിദേശത്തായിരുന്നു.
പടിഞ്ഞാര്‍ റീമര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, പടിഞ്ഞാര്‍ മാപ്പിള കലാവേദി എന്നിവയുടെ സ്ഥാപക ഭാരവാഹിയും പടിഞ്ഞാര്‍ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ സംഘം, ഇഹ് യാഉല്‍ ഇസ്‌ലാം സംഘം പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു. ജില്ലാടിസ്ഥാനത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ മികച്ച ബാറ്റ്‌സ്മാനായിരുന്നു. ഒപ്പന-മാപ്പിളപ്പാട്ട് പരിശീലകനുമായിരുന്നു.
ഭാര്യ:സമീറ. മക്കള്‍: മുഹമ്മദ് ഷഹസാദ് (ഖത്തര്‍), സുഹാന ഷഹര്‍ബാന്‍, ബസ്മില ഫാത്തിമ.
സഹോദരങ്ങള്‍: ബീഫാത്തിമ, നഫീസ, മറിയം, അബ്ദുല്‍ റഹിമാന്‍, ഇബ്രാഹിം.

Related Articles
Next Story
Share it