മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ ബള്ളൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബള്ളൂര്‍ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും കര്‍ഷകനുമായ ബി.എം. അബ്ദുല്റഹ്മാന് എന്ന ബള്ളൂര്‍ ഔഫു (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: അഫീന, അസീന, അസീല, അര്‍ഫാന, അസ്രീഫ, അസ്മ. മരുമക്കള്‍: തന്‍ഷീര്‍, ഷബീബ്, മന്‍സൂര്‍. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, ബീരാന് മൊയ്തീന്, അബ്ദുല്‍ഖാദര്‍, കുഞ്ഞിബി, ഫാത്തിമ, മറിയുമ്മ, ഖദീജ, ഹാജിറ, പരേതയായ അസ്മ.