അബ്ബാസ് ഹാജി ബദ്‌രിയ

കാസര്‍കോട്: പൗരപ്രമുഖനും മുസ്‌ലിം ലീഗ് നേതാവും കാസര്‍കോട് എം.ജി റോഡിലെ ഹോട്ടല്‍ ബദ്‌രിയ പാര്‍ട്ണറുമായ ചെങ്കളയിലെ അബ്ബാസ് ഹാജി ബദ്‌രിയ (84) അന്തരിച്ചു. പരേതരായ മുനമ്പത്ത് മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍, കാസര്‍കോട് മണ്ഡലം ട്രഷറര്‍, ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, ചെങ്കള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, പാണാര്‍ക്കുളം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ട്, പാണാര്‍ക്കുളം എ.എല്‍.പി സ്‌കൂള്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ […]

കാസര്‍കോട്: പൗരപ്രമുഖനും മുസ്‌ലിം ലീഗ് നേതാവും കാസര്‍കോട് എം.ജി റോഡിലെ ഹോട്ടല്‍ ബദ്‌രിയ പാര്‍ട്ണറുമായ ചെങ്കളയിലെ അബ്ബാസ് ഹാജി ബദ്‌രിയ (84) അന്തരിച്ചു. പരേതരായ മുനമ്പത്ത് മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍, കാസര്‍കോട് മണ്ഡലം ട്രഷറര്‍, ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, ചെങ്കള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, പാണാര്‍ക്കുളം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ട്, പാണാര്‍ക്കുളം എ.എല്‍.പി സ്‌കൂള്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയയുടെ പിതാവാണ്.
ഭാര്യമാര്‍: സുഹറ, പരേതയായ ബീഫാത്തിമ. മറ്റുമക്കള്‍: ഖൈറുന്നിസ, ആബിദ, ഉമൈബ, അബ്ദുല്‍ നാസര്‍, അബ്ദുല്‍ ഹാരിസ്, പരേതരായ അഷ്‌റഫ്, ജാസിര്‍, ബദറുന്നിസ, ഫൗസിയ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ചെങ്കള, സൗദി കെ.എം.സി.സി നേതാവ് ഖാദര്‍ ചെങ്കള, അസ്മ, റുഖിയ, റഷീദ, നസീമ, പരേതനായ ഹബീബ് ചെമനാട്. സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി ബദ്‌രിയ, കുഞ്ഞാമു ഹാജി ബദ്‌രിയ, അബൂബക്കര്‍ ഹാജി ബദ്‌രിയ, അബ്ദുല്ല ഹാജി ബദ്‌രിയ, ഹസൈനാര്‍ ഹാജി ബദ്‌രിയ, ആസ്യമ്മ, ആയിഷ.

Related Articles
Next Story
Share it