കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി അംഗം ഫോര്‍ട്ട് റോഡിലെ സി.എ അബ്ദുല്ല (അഉളച്ച-78) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. തളിപ്പറമ്പ് സ്വദേശിയായ സി.എ അബ്ദുല്ല അമ്പതു വര്‍ഷത്തോളമായി ഫോര്‍ട്ട് റോഡിലാണ് താമസം. ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഫോര്‍ട്ട് റോഡ് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നഫീസ. മക്കള്‍: ബീഫാത്തിമ,സുബൈദ, റഫീന, മസ്ന. മരുമക്കള്‍: മുഹമ്മദലി മൊഗ്രാല്‍ പുത്തൂര്‍, അബ്ദുല്ല മൊഗ്രാല്‍, ഉമ്മര്‍ മുളിയാര്‍, ബദ്റുീദ്ദീന് മേല്‍പറമ്പ്.