മാപ്പിളപ്പാട്ടെഴുത്തില്‍ തിളക്കം കാട്ടി ഒ.ബി.എം. ഷാജി
തനത് മാപ്പിള സാഹിത്യത്തില്‍ മികവ് പ്രകടിപ്പിച്ചുകൊണ്ടാണ് മാപ്പിള പാട്ടിന്റെ വഴിയിലുള്ള ഒ.ബി.എം. ഷാജി കാസര്‍കോട് എന്ന യുവകവിയുടെ പ്രയാണം. ഓണിബാഗില്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഷാജി കവിതാ രചനയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കലാമേഖലയില്‍ പ്രതിഭയെന്നൊരു വിശേഷണം ഉണ്ടെങ്കില്‍ അത് ഷാജിയുടെ തൂലികക്ക് ഇണങ്ങും. പി.എച്ച്. യൂസഫ് കട്ടത്തടുക്കയുടെ കീഴില്‍ രാകിമിനുക്കിയ തന്റെ കവ്യാഭിരുചിക്ക് തിളക്കം കാട്ടാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. മാതാവ് ഫാത്തിമത്ത് സുഹറയില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ച ഒ.ബി.എം. ഷാജിയുടെ സിരകളില്‍ ജ്യേഷ്ട്ടന്‍ ഒ.ബി.എം. […]
തനത് മാപ്പിള സാഹിത്യത്തില്‍ മികവ് പ്രകടിപ്പിച്ചുകൊണ്ടാണ് മാപ്പിള പാട്ടിന്റെ വഴിയിലുള്ള ഒ.ബി.എം. ഷാജി കാസര്‍കോട് എന്ന യുവകവിയുടെ പ്രയാണം. ഓണിബാഗില്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഷാജി കവിതാ രചനയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കലാമേഖലയില്‍ പ്രതിഭയെന്നൊരു വിശേഷണം ഉണ്ടെങ്കില്‍ അത് ഷാജിയുടെ തൂലികക്ക് ഇണങ്ങും. പി.എച്ച്. യൂസഫ് കട്ടത്തടുക്കയുടെ കീഴില്‍ രാകിമിനുക്കിയ തന്റെ കവ്യാഭിരുചിക്ക് തിളക്കം കാട്ടാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. മാതാവ് ഫാത്തിമത്ത് സുഹറയില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ച ഒ.ബി.എം. ഷാജിയുടെ സിരകളില്‍ ജ്യേഷ്ട്ടന്‍ ഒ.ബി.എം. […]
![മാപ്പിളപ്പാട്ടെഴുത്തില്‍ തിളക്കം കാട്ടി ഒ.ബി.എം. ഷാജി മാപ്പിളപ്പാട്ടെഴുത്തില്‍ തിളക്കം കാട്ടി ഒ.ബി.എം. ഷാജി](https://utharadesam.com/wp-content/uploads/2024/01/shaji.jpg)
തനത് മാപ്പിള സാഹിത്യത്തില്‍ മികവ് പ്രകടിപ്പിച്ചുകൊണ്ടാണ് മാപ്പിള പാട്ടിന്റെ വഴിയിലുള്ള ഒ.ബി.എം. ഷാജി കാസര്‍കോട് എന്ന യുവകവിയുടെ പ്രയാണം. ഓണിബാഗില്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഷാജി കവിതാ രചനയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കലാമേഖലയില്‍ പ്രതിഭയെന്നൊരു വിശേഷണം ഉണ്ടെങ്കില്‍ അത് ഷാജിയുടെ തൂലികക്ക് ഇണങ്ങും. പി.എച്ച്. യൂസഫ് കട്ടത്തടുക്കയുടെ കീഴില്‍ രാകിമിനുക്കിയ തന്റെ കവ്യാഭിരുചിക്ക് തിളക്കം കാട്ടാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. മാതാവ് ഫാത്തിമത്ത് സുഹറയില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ച ഒ.ബി.എം. ഷാജിയുടെ സിരകളില്‍ ജ്യേഷ്ട്ടന്‍ ഒ.ബി.എം. മുഹമ്മദ് പകര്‍ന്ന് നല്‍കിയ സംഗീതത്തിന്റെ പാലാഴിയുണ്ട്. പോയകാലത്തെ പാട്ടെഴുത്തിന്റെ പ്രാസ നിബന്ധനകള്‍ സ്വയത്തമാക്കിയ ഷാജിയുടെ കഴിവിനെ പലരും പ്രശംസിക്കുകയാണ്. ആന്ത്രോത്ത് ദ്വീപ്കാരനായ കവി പരേതനായ എ.ഐ. മുത്തുകോയ തങ്ങള്‍ എഴുതിയ താജുല്‍ അഖ്ബാറിനെ സംഗ്രഹിച്ചെഴുതിയ ചേലൊളി യൂസഫ് മുത്ത് നബി ചരിതം കുറിച്ചൊരു തൂലിക എന്ന് തുടങ്ങുന്ന തനത് മാപ്പിള സാഹിത്യത്തില്‍ എഴുതിയ കാവ്യ രചന, മദിയേ മുഹമ്മദ് താജായെന്ന് തുടങ്ങുന്ന നബി മദ്ഹ് ഗാനം, പ്രിയതമക്ക് വേണ്ടി രചിച്ച മധുരപ്പൂ മുല്ലേയെന്‍ മഹറും മാറില്‍ അണിഞ്ഞോളെ തുടങ്ങിയ ഗാനങ്ങള്‍ ഒ.ബി.എം. ഷാജിയുടെ തൂലികയില്‍ വിരിഞ്ഞതില്‍ ചിലത് മാത്രമാണ്. സിറിയയിലെ യുദ്ധക്കെടുതി നാളില്‍ എഴുതിയ സിറിയ, ലഹരിക്കെതിരെ എഴുതിയ ലഹരി, മധുവെന്ന നിരപരാധി ആള്‍ക്കൂട്ടത്താല്‍ കൊല്ലപ്പെട്ടപ്പോള്‍ എഴുതിയ സാക്ഷി തുടങ്ങിയ കവിതകളൊക്കെയും സോഷ്യല്‍ മീഡിയയിലും പുറത്തും ഇന്നും ശ്രദ്ധേയമാണ്. കാവ്യ രചനകള്‍ക്ക് പുറമെ മാപ്പിളപ്പാട്ട് ഗവേഷണം, നിരൂപണം തുടങ്ങി പാട്ടിന്റെ എല്ലാ മേഖലയിലും ഷാജി സജീവമാണ്. മാപ്പിളപ്പാട്ടിന്റെ അകക്കാമ്പ് എന്ന് വിശേഷിപ്പിക്കാവുന്ന പഴയ തലമുറയുടെ കൈമുട്ട് പാട്ടിലുള്ള ഷാജിയുടെ സിദ്ധി അപാരമാണ്. ഗുരു തുല്യനായ യൂസഫ് കട്ടത്തടുക്കയുടെ വടക്കിന്റെ ഇശല്‍ എന്ന കാവ്യ സമാഹാരവും ചെറുപ്പകാലത്ത് ഈയുള്ളവന്‍ സമ്മാനിച്ച ബദര്‍ ഖിസ്സയുടെ മലയാളം പതിപ്പുമാണ് പാട്ടിന്റെ വഴിയില്‍ അതിവേഗം മുന്നേറാന്‍ ഷാജിക്ക് പ്രചോദനം നല്‍കിയത്. യൂസഫ് ഖിസ്സ, ഇബ്രാഹിം ഇബ്‌നു അദ്ഹം, ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ തുടങ്ങിയ കാവ്യാത്ഭുതങ്ങള്‍ മുഴുവനായി ഷാജി സമൂഹ മാധ്യമങ്ങളില്‍ പാടിപ്പറഞ്ഞിട്ടുണ്ട്. തനത് മാപ്പിളകലാ സാഹിത്യവേദിയുടെ നടുത്തോപ്പില്‍ പുരസ്‌കാരം, കൈരളി കട്ടത്തടുക്കയുടെ സ്‌നേഹാദരം തുടങ്ങിയ അംഗീകാരങ്ങള്‍ തേടി വന്നിരുന്നു. മതിയേ മുഹമ്മദ് താജ, തഷ്‌രിഫോര്‍ ചമയും, മാലോകരൊത്തൊരുമിത്ത്, പരിഭവം പതിവാണ് പ്രിയനേ തുടങ്ങിയ ഗാനങ്ങള്‍ ആല്‍ബമായി പുറത്തിറങ്ങിയിട്ടുണ്ട്. ഓണിബാഗില്‍ പരേതനായ യൂസഫ് ഹാജിയുടെ ഏഴ് മക്കളില്‍ അഞ്ചാമനാണ്. കബഡി താരം കൂടിയാണ് ഈ പ്രവാസി കവി. ഭാര്യ: ഫൗസിയ. മകള്‍: ഷാസിയ.
-ഹമീദ് ബി.പി ഓണിബാഗില്‍