കെ. സുരേന്ദ്രനെ അറസ്റ്റുചെയ്യണം; എന്‍.വൈ.എല്‍. പ്രതിഷേധ മതില്‍ സംഘടിപ്പിച്ചു

കാസര്‍കോട്: ഇ.ഡിയും സി.ബി.ഐയും സുരേന്ദ്രന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കോടികളുടെ കള്ളപ്പണം ഒഴുക്കിയെന്ന ആരോപണത്തില്‍ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് സര്‍ക്കിളില്‍ പ്രതിഷേധ മതില്‍ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അന്‍വര്‍ മാങ്ങാടന്‍ അധ്യക്ഷത വഹിച്ചു. എന്‍.വൈ.എല്‍. സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം […]

കാസര്‍കോട്: ഇ.ഡിയും സി.ബി.ഐയും സുരേന്ദ്രന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കോടികളുടെ കള്ളപ്പണം ഒഴുക്കിയെന്ന ആരോപണത്തില്‍ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് സര്‍ക്കിളില്‍ പ്രതിഷേധ മതില്‍ സംഘടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് അന്‍വര്‍ മാങ്ങാടന്‍ അധ്യക്ഷത വഹിച്ചു. എന്‍.വൈ.എല്‍. സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ റാഷിദ് ബേക്കല്‍, മുസമ്മില്‍ കോട്ടപ്പുറം, ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, ഇ.എല്‍. നാസര്‍ കൂളിയങ്കാല്‍, ഹനീഫ തുര്‍ത്തി എന്നിവര്‍ പങ്കെടുത്തു.
എന്‍.വൈ.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പി.എച്ച്. സ്വാഗതവും ജില്ലാ ട്രഷറര്‍ സിദ്ദീഖ് ചേരങ്കൈ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it